'വർഗീയത പ്രചരിപ്പിക്കുന്ന കാര്യത്തിൽ എഎൻ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി മുഹമ്മദ് റിയാസ്'; കെ സുരേന്ദ്രന്‍
- Published by:Sarika KP
- news18-malayalam
Last Updated:
'ഇന്ന് റിയാസ് പറയുന്നു ഷംസീർ പറഞ്ഞതാണ് ശരിയെന്ന്. അതിനർഥം ഗോവിന്ദന് ആ പാർട്ടിയിൽ ഒരു വിലയും ഇല്ല'.
കൊച്ചി: വർഗീയത പ്രചരിപ്പിക്കുന്ന കാര്യത്തിൽ എഎൻ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി മുഹമ്മദ് റിയാസ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അടുത്തകാലത്തായി വലിയ തോതിലുള്ള സാമുദായിക ധ്രുവീകരണമാണ് സിപിഎം നടത്തുന്നത്.
കഴിഞ്ഞ ദിവസം എം വി ഗോവിന്ദൻ നടത്തിയ പ്രസ്താവന ഇന്ന് തിരുത്താനുള്ള ശക്തി റിയാസിനുണ്ടെങ്കിൽ കാര്യങ്ങൾ വളരെ വ്യക്തമാണെന്നും റിയാസിന്റെ നേതൃത്വത്തിൽ സിപിഎം നടത്തുന്ന മുസ്ലീം വോട്ടിന് വേണ്ടിയുള്ള പ്രാകൃത സമീപനം ശക്തി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഷംസീർ പറഞ്ഞതാണ് ശരിയെന്ന് ഇന്ന് റിയാസ് പറയുന്നു അതിനർഥം ഗോവിന്ദന് ആ പാർട്ടിയിൽ ഒരു വിലയും ഇല്ല. പാർട്ടിയും ഭരണവും നിയന്ത്രിക്കുന്നത് റിയാസാണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
advertisement
ഭരണപരാജയം മറച്ചുപിടിക്കാനു ജനപിന്തുണ വർധിപ്പിക്കാനുള്ള ബോധപൂർവമായ വർഗീയ നീക്കമാണ് ഇപ്പോൾ സിപിഎമിൽ നടക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. ഷംസീർ മാപ്പുപറയുന്നതുവരെ ശക്തമായ പ്രക്ഷോഭം നടത്താനാണ് ബിജെപി തീരുമാനമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
August 05, 2023 3:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വർഗീയത പ്രചരിപ്പിക്കുന്ന കാര്യത്തിൽ എഎൻ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി മുഹമ്മദ് റിയാസ്'; കെ സുരേന്ദ്രന്‍