TRENDING:

'ഗവർണറുടെ പേരക്കുട്ടികളുടെ പ്രായമാണ് എസ്.എഫ്.ഐ പ്രവർത്തകർക്ക്; പ്രതിഷേധത്തെ ആ സ്പിരിറ്റിൽ കണ്ടാൽ മതി'; സ്പീക്കര്‍ എ.എന്‍ ഷംസീര്‍

Last Updated:

ചരിത്രം അറിഞ്ഞിരുന്നെങ്കിൽ എസ്എഫ്ഐക്കാരെ ക്രിമിനലുകൾ എന്ന് ഗവർണർ വിളിക്കില്ലായിരുന്നെന്ന് എ.എൻ.ഷംസീർ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗവ‍ര്‍ണര്‍ക്കെതിരായ എസ്എഫ്ഐ സമരത്തെ ന്യായീകരിച്ച് നിയമസഭ സ്പീക്കർ എ. എൻ ഷംസീർ.ചരിത്രം അറിഞ്ഞിരുന്നെങ്കിൽ എസ്എഫ്ഐക്കാരെ ക്രിമിനലുകൾ എന്ന് ഗവർണർ വിളിക്കില്ലായിരുന്നെന്ന് എ.എൻ.ഷംസീർ പറഞ്ഞു.
advertisement

ഗവർണറുടെ പേരക്കുട്ടികളുടെ പ്രായമാണ് എസ്.എഫ്.ഐ പ്രവർത്തകർക്ക്.  എസ്എഫ്ഐയുടേത് സ്വാഭാവിക പ്രതിഷേധമാണ്. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാൻ അവർക്ക് അവകാശമുണ്ടെന്നും പ്രതിഷേധത്തെ ആ സ്പിരിറ്റിൽ കണ്ടാൽ മതിയെന്നും  സ്പീക്കർ പറഞ്ഞു.

Also Read - 'ഷട്ട് യുവർ ബ്ലഡി മൗത്ത് മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ എന്ന് പറയാത്തത് ഗവർണര്‍ പദവിയോടുള്ള ബഹുമാനം കൊണ്ട്'; മന്ത്രി മുഹമ്മദ് റിയാസ്

അതേസമയം, കാലിക്കറ്റ് സർവകലാശാലയില്‍ എസ്എഫ്ഐ ഉയർത്തിയ ബാനറുകൾ അഴിച്ചു മാറ്റാൻ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിര്‍ദേശം നല്‍കി. ബാനർ കെട്ടാൻ അനുവദിച്ചതിന് വി സിയോട് വിശദീകരണം തേടണമെന്ന് രാജ്ഭവൻ സെക്രട്ടറിക്ക് ഗവർണർ നിർദേശം നൽകി.

advertisement

കോഴിക്കോട് നടന്ന  സാദിഖലി ശിഹാബ് തങ്ങളുടെ മകന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സർവകലാശാലയിൽ മടങ്ങിയെത്തിയപ്പോഴാണ് ഗവർണർ ബാനറുകൾ മാറ്റാൻ അധികൃതർക്ക് നിർദേശം നൽകിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

‘സംഘി ചാൻസലർ വാപ്പസ് ജാവോ’ എന്ന ബാനറാണ് എസ്എഫ്ഐ ക്യാംപസില്‍ ഉയർത്തിയിരുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗവർണറുടെ പേരക്കുട്ടികളുടെ പ്രായമാണ് എസ്.എഫ്.ഐ പ്രവർത്തകർക്ക്; പ്രതിഷേധത്തെ ആ സ്പിരിറ്റിൽ കണ്ടാൽ മതി'; സ്പീക്കര്‍ എ.എന്‍ ഷംസീര്‍
Open in App
Home
Video
Impact Shorts
Web Stories