TRENDING:

ധനമന്ത്രിക്കെതിരായ അവകാശ ലംഘന പരാതി എത്തിക്സ് കമ്മിറ്റിക്ക്; വിശദീകരണം തേടും; നിയമസഭാ ചരിത്രത്തിൽ ആദ്യം

Last Updated:

പ്രതിപക്ഷത്ത് നിന്ന് വി.ഡി. സതീശൻ എംഎൽഎയാണ് ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് നിയമസഭാ പ്രിവില്ലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിടാന്‍ സ്പീക്കറുടെ തീരുമാനം. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി.
advertisement

Also Read- മുൻമന്ത്രിമാർക്കെതിരായ അന്വേഷണാനുമതി; വിജിലന്‍സ് ഡയറക്ടറെ ഗവര്‍ണര്‍ വിളിപ്പിച്ചു

റിപ്പോര്‍ട്ട് സഭയില്‍ വെച്ചതിനു ശേഷം പുറത്തിവിടുന്നതാണ് സാധാരണ ചട്ടം. എന്നാല്‍ ഈ ചട്ടം ലംഘിച്ചാണ് ധനമന്ത്രി ഈ റിപ്പോര്‍ട്ട് ചോര്‍ത്തിയത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേര്‍ന്നുള്ള നീക്കമാണിത്. ഈ നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷത്ത് നിന്ന് വി.ഡി. സതീശൻ എംഎൽഎയാണ് ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.

advertisement

Also Read- 'പറയാനുള്ളതെല്ലാം തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ പറഞ്ഞോളാം': ധനമന്ത്രി തോമസ് ഐസക്ക്

പ്രതിപക്ഷ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ് സ്പീക്കറുടെ വിലയിരുത്തല്‍. തുടര്‍ന്നാണ് പരാതി എത്തിക്‌സ് ആൻഡ് പ്രിവില്ലേജസ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്. പരാതിയില്‍ എത്തിക്‌സ് കമ്മിറ്റ് ധനമന്ത്രിയോട് വിശദീകരണം തേടും. നേരത്തെ ധനമന്ത്രി നേരിട്ടെത്തി സ്പീക്കർക്ക് വിശദീകരണം നല്‍കിയിരുന്നു.

Also Read- പ്രവാസികൾക്ക് തപാൽ വോട്ട് അനുവദിക്കാനുള്ള നീക്കത്തിനെതിരെ സീതാറാം യെച്ചൂരി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മന്ത്രിമാര്‍ക്കെതിരെയുള്ള അവകാശലംഘന നോട്ടീസില്‍ വിശദീകരണത്തിന് ശേഷം തുടര്‍നടപടികള്‍ അവസാനിപ്പിക്കുന്നതാണ് സാധാരണ രീതിയെങ്കിലും നിയമസഭാചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിടുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ധനമന്ത്രിക്കെതിരായ അവകാശ ലംഘന പരാതി എത്തിക്സ് കമ്മിറ്റിക്ക്; വിശദീകരണം തേടും; നിയമസഭാ ചരിത്രത്തിൽ ആദ്യം
Open in App
Home
Video
Impact Shorts
Web Stories