ഷാരോണിന്റെ വനിതാ സുഹൃത്തിനും പൊലീസിനുമെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. വീട്ടിൽ നിന്ന് ജ്യൂസ് ബാഗിൽ കരുതിയ പെൺകുട്ടി കൊണ്ടുനടന്നു കുടിപ്പിക്കുകയായിരുന്നു എന്ന് ഷാരോണിന്റെ അച്ഛൻ ജയരാജ് ആരോപിച്ചു. അന്വേഷണത്തിൽ പാറശാല പൊലീസിന് വീഴ്ചപറ്റിയെന്നും കുടുംബം കുറ്റപ്പെടുത്തി.
ജ്യൂസ് ചലഞ്ച് എന്ന രീതിയിൽ ഷാരോണിന് കുടിക്കാൻ നൽകിയ ജ്യൂസിന് നിറവ്യത്യാസം ഉണ്ട്. ഇത്തരത്തിൽ എപ്പോഴും ബാഗിൽ യുവതി ജ്യൂസ് കൊണ്ടുവന്ന് നൽകും. അതിൽ തന്നെ അസ്വാഭാവികത വ്യക്തമാണെന്നും ഷാരോണിന്റെ അച്ഛൻ ജയരാജ് പറയുന്നു.
advertisement
Also Read- പാറശാല ഷാരോൺ രാജിന്‍റെ ദുരൂഹമരണം: വനിതാ സുഹൃത്ത് ഇന്ന് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകണം
അന്വേഷണത്തിൽ പാറശാല പൊലീസിന് തുടക്കത്തിൽ വീഴ്ചപറ്റിയെന്നും കുടുംബം ആരോപിച്ചു. കഷായ കുപ്പിയോ ജ്യൂസ് കുപ്പിയോ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ക്രൈംബ്രാഞ്ച് സംഘത്തിൽ വിശ്വാസമുണ്ടെന്നും ഷാരോണിന്റെ കുടുംബം പ്രതികരിച്ചു.
Also Read- പാറശാലയിലെ യുവാവിന്‍റെ മരണം; വിഷം കലര്‍ത്തി നല്‍കിയെന്ന ആരോപണം നിഷേധിച്ച് പെണ്‍സുഹൃത്ത്
ഷാരോണിന്‍റെ മരണത്തില്‍ ദുരൂഹത തുടരുന്നതിനിടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
ഈ മാസം 14നാണ് സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് ഷാരോൺ കഷായം കഴിച്ചത്. 15 ന് തൊണ്ട വേദന അനുഭവപ്പെട്ടു. 16 ന് ഫോർട്ട് ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യനില മോശമായതിനെ തുടർന്ന് 17 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കഷായം കഴിച്ച വിവരം ഷാരോൺ ഡോക്ടർമാരോട് പറഞ്ഞില്ല. ആരോഗ്യനില മോശമായതോടെ, 20 ന് മജിസ്ട്രേറ്റും 21ന് പൊലീസും മൊഴി രേഖപ്പെടുത്തി. എന്നാൽ ഈ മൊഴികളിലൊന്നും ആർക്കെതിരേയും പരാതി പറഞ്ഞില്ല. 25ന് മെഡിക്കൽ കോളേജിൽ വെച്ച് ഷാരോൺ മരിച്ചു.