പാറശാലയിലെ യുവാവിന്‍റെ മരണം; വിഷം കലര്‍ത്തി നല്‍കിയെന്ന ആരോപണം നിഷേധിച്ച് പെണ്‍സുഹൃത്ത്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കഷായം കയ്പ്പാണെന്ന് പറഞ്ഞതിനെ തുടർന്ന് ഷാരോൺ കഷായം കുടിച്ചു നോക്കുകയായിരുന്നു എന്നാണ് പെൺകുട്ടി സുഹൃത്തിനോട് ഫോൺ സംഭാഷണത്തിൽ പറയുന്നത്.
തിരുവനന്തപുരം: പാറശാലയിൽ യുവാവ് മരിച്ച സംഭവത്തിൽ ആരോപണങ്ങൾ നിഷേധിച്ച് പെൺസുഹൃത്ത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയ്ക്കെതിരെ മരിച്ച യുവാവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. റേഡിയോളജി വിദ്യാർത്ഥിയായ മുര്യങ്കര ജെ പി ഹൗസിൽ ഷാരോൺ രാജാണ് മരിച്ചത്.
പെൺസുഹൃത്ത് ഷാരോൺ രാജിന് പാനീയത്തിൽ വിഷം കലർത്തി നല്‍കിയെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. എന്നാല്‍ വിഷം കലര്‍ത്തി കഷായം നൽകി കൊന്നെന്ന കുടുംബത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പെണ്‍കുട്ടി പറയുന്നു. പെൺകുട്ടിയും ഷാരോൺ രാജും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ ഇന്നലെ പുറത്തുവന്നിരുന്നു.
തെറ്റു ചെയ്തിട്ടില്ലെന്നും വിഷം കലർത്തിയിട്ടില്ലെന്നും പെൺകുട്ടി പറയുന്ന ഫോൺ കോളും പുറത്തുവന്നിരുന്നു. എന്നാൽ കേസിൽ പെൺകുട്ടി നൽകിയ മൊഴികളിൽ പൊരുത്തകേടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ പൊരുത്തക്കേടുകളാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർത്താൻ ഷാരോണിന്റെ കുടുംബത്തെ പ്രേരിപ്പിക്കുന്നതും.
advertisement
പെൺകുട്ടി ഷാരോണിന്റെ സുഹൃത്തുക്കളോടും ഷാരോണിനോടും പൊലീസിനോടും സംസാരിച്ച കാര്യങ്ങളിൽ പൊരുത്തക്കേടുണ്ടെന്നാണ് ആരോപണം. പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാത്തപ്പോൾ റെക്കോർഡ് ബുക്ക് വാങ്ങാൻ സുഹൃത്തിനൊപ്പമാണ് ഷാരോൺ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. കഷായം കയ്പ്പാണെന്ന് പറഞ്ഞതിനെ തുടർന്ന് ഷാരോൺ കഷായം കുടിച്ചു നോക്കുകയായിരുന്നു എന്നാണ് പെൺകുട്ടി സുഹൃത്തിനോട് ഫോൺ സംഭാഷണത്തിൽ പറയുന്നത്.
Also Read-പെൺസുഹൃത്ത് വിഷം നൽകിയെന്ന് ആരോപണം; പാറശാലയിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം
കഷായം കുടിച്ചതിനു പിന്നാലെയാണ് ജ്യൂസ് കുടിക്കാനായി നൽകിയത്. ഇതോടെ ഷാരോൺ ഛർദിച്ചു. വീട്ടിൽ അവശനിലയിലെത്തിയ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശാരീരികനില മോശമായതിനെ തുടർന്ന് ഷാരോണും പിന്നീട് സുഹൃത്തുക്കളും കഷായത്തിന്റെ പേരു ചോദിച്ചെങ്കിലും അമ്മയോട് ചോദിച്ചിട്ടു പറയാമെന്നു പെൺകുട്ടി മറുപടി നൽകി. ഒരു മാസമായി കഴിക്കുന്ന കഷായത്തിന്റെ പേര് പെൺകുട്ടിക്ക് അറിയാത്തതിൽ ദുരൂഹതയുണ്ടെന്നാണ് ഷാരോണിന്റെ ബന്ധുക്കൾ പറയുന്നത്.
Location :
First Published :
October 29, 2022 8:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാറശാലയിലെ യുവാവിന്‍റെ മരണം; വിഷം കലര്‍ത്തി നല്‍കിയെന്ന ആരോപണം നിഷേധിച്ച് പെണ്‍സുഹൃത്ത്