TRENDING:

പാലാരിവട്ടം പാലം| പുതുക്കിപണിയല്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനെ തീരുമാനം അറിയിക്കും: ഇ.ശ്രീധരന്‍

Last Updated:

പാലം പൊളിച്ച് പണിയാന്‍ കഴിഞ്ഞ ദിവസമാണ് സുപ്രിം കോടതി സര്‍ക്കാരിന് അനുമതി നല്‍കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പാലാരിവട്ടം പാലം പുതുക്കി പണിയല്‍ ചുമതല ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനെ ഉടന്‍ തീരുമാനം അറിയിക്കുമെന്ന് ഇ ശ്രീധരന്‍. പാലം പൊളിച്ച് പണിയാന്‍ കഴിഞ്ഞ ദിവസമാണ് സുപ്രിം കോടതി സര്‍ക്കാരിന് അനുമതി നല്‍കിയത്.
advertisement

ഭാര പരിശോധന നടത്തണമെന്ന ഹൈകോടതി ഉത്തരവ് റദ്ദാക്കിയായിരുന്നു സുപ്രിം കോടതി നടപടി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ തന്നെ ഇ ശ്രീധരനെ ഫോണില്‍ ബന്ധപ്പെട്ട് പാലം നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ഡിഎംആര്‍സി കൊച്ചി ഓഫീസ് പ്രവര്‍ത്തനം ഈ മാസം അവസാനിക്കുന്നത് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി ബുദ്ധിമുട്ടുകള്‍ ശ്രീധരന്‍മന്ത്രിയെ അറിയിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാല്‍ ഒരിക്കല്‍ കൂടി ആലോചിക്കാനാണ് മന്ത്രി സുധാകരന്‍ ശ്രീധരനോട് ആവശ്യപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ തീരുമാനം ഉടന്‍ സര്‍ക്കാരിനെ അറിയിക്കുമെന്ന ഇ ശ്രീധരൻ ന്യൂസ് 18 കേരളയോട് പ്രതികരിച്ചു. പാലത്തിന്റെ ഫൗണ്ടേഷന്‍ പൊളിക്കേണ്ടെന്നും ശ്രീധരന്‍ പറഞ്ഞു. പുതുക്കി പണിയാന്‍ 20 കോടി ചിലവ് വരുമെന്നും ശ്രീധരന്‍ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലാരിവട്ടം പാലം| പുതുക്കിപണിയല്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനെ തീരുമാനം അറിയിക്കും: ഇ.ശ്രീധരന്‍
Open in App
Home
Video
Impact Shorts
Web Stories