TRENDING:

Sreekanth Vettiyar | ശ്രീകാന്ത് വെട്ടിയാറിനെതിരായ ബലാത്സംഗ കേസ്; മുൻകൂർ ജാമ്യപേക്ഷയിൽ പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി

Last Updated:

വ്യവസ്ഥകൾ അംഗീകരിക്കാമെന്നും കേസിൽ ഇടപെടില്ലന്നും സാക്ഷികളെ സ്വാധീനിക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിയുടെ ആവശ്യം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ യു ട്യൂബർ ശ്രീകാന്ത് വെട്ടിയാർ സമർപിച്ച മുൻകൂർ ജാമ്യപേക്ഷയിൽ പൊലീസിൻ്റെ വിശദീകരണം തേടി ഹൈക്കോടതി. വിവാഹമോചിതയും ഒരു കുഞ്ഞിൻ്റെ മാതാവുമായ യുവതിയെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നും 2015 മുതൽ അടുപ്പമുണ്ടന്നും ഹർജിയിൽ പറയുന്നു. യുവതിയുടെ ജോലി സ്ഥലത്തും വീട്ടിലും പതിവായി സന്ദർശിക്കാറുണ്ടന്നും ബോധിപ്പിച്ചു. വ്യവസ്ഥകൾ അംഗീകരിക്കാമെന്നും കേസിൽ ഇടപെടില്ലന്നും സാക്ഷികളെ സ്വാധീനിക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിയുടെ ആവശ്യം. ഹർജി പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി.
ശ്രീകാന്ത് വെട്ടിയാർ
ശ്രീകാന്ത് വെട്ടിയാർ
advertisement

ബലാത്സംഗ കേസിൽ നേരത്തെ പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുത്തിരുന്നു. മൊഴിയെടുക്കുന്നതിന് എറണാകുളം സി ജെ എം കോടതി അനുമതി നൽകിയിരുന്നു.  ശ്രീകാന്ത് വെട്ടിയാർക്കെതിരെ നിലവിൽ ഒരു പരാതിയാണ് ലഭിച്ചതെന്നും കൂടുതൽ പരാതികൾ ലഭിച്ചാൽ അന്വേഷിക്കുമെന്നും കൊച്ചി സിറ്റി ഡി സി പി വി യൂ കുര്യാക്കോസ് അറിയിച്ചു. പത്തനംത്തിട്ട സ്വദേശിയായ യുവതിയുടെ പരാതിയിലാണ് വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാറിനെതിരായ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്.  വിവാഹ വാഗ്‌ദാനം നൽകി കൊച്ചിയിലെയും, ആലുവയിലെയും ഫ്ലാറ്റിലും, ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ് ഐ ആർ റിപ്പോർട്ട്. കേസെടുത്തതിന് പിന്നാലെ ഒളിവിലായ ശ്രീകാന്ത് വെട്ടിയാറിനെതിരെ തെരച്ചിൽ ആരംഭിച്ചതായി സെൻ്റർ പൊലീസ് അറിയിച്ചു.

advertisement

യൂട്യൂബ് വ്ളോ​ഗിങ്ങിലൂടെയും ട്രോൾ വീഡിയോകളിലൂടെയുമാണ്  ശ്രീകാന്ത് പ്രശസ്തനായത്. ഇയാൾക്ക് ഫേസ്ബുക്കിൽ മാത്രം 3 ലക്ഷം ഫോളോവേഴ്‌സാണുള്ളത്. ഇതിന് പിന്നാലെയാണ് വെട്ടിയാറിനെതിരെ ലൈംഗിക ആരോപണം ആദ്യം ഉയർന്നത്. 'വിമൻ എ​ഗെൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ്' എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്. എന്നാൽ വീണ്ടും അതേ പേജിലൂടെ മറ്റൊരു യുവതി കൂടി ശ്രീകാന്തിനെതിരെ #MeToo ആരോപണവുമായി രംഗത്ത് വരികയായിരുന്നു.

Also read- Sreekanth Vettiyar | ശ്രീകാന്ത് വെട്ടിയാറിനെതിരായ ബലാത്സംഗ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുത്തു

advertisement

ശ്രീകാന്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഇങ്ങനെ:

ശ്രീകാന്ത് വെട്ടിയാരെ എനിക്ക് വര്‍ഷങ്ങള്‍ ആയി ICU എന്ന സര്‍ക്കിള്‍ വഴി അറിയാം. ഞാന്‍ അങ്ങോട്ട് മിണ്ടിയില്ലേലും നിരന്തരം msg അയച്ചു സൗഹൃദം പുതുക്കാന്‍ അയാള്‍ ശ്രമിച്ചിരുന്നു. അയാളുടെ ഉറപ്പിച്ച കല്യാണം മുടങ്ങിയപ്പോ മുതല്‍ എന്നോട് ഒരു പ്രത്യേക തരം care അയാള്‍ കാണിക്കാന്‍ തുടങ്ങി. ഭയങ്കര സ്‌നേഹം നടിച്ചു കൂടെ കൂടി. അയാളുടെ ഏറ്റവും വലിയ സുഹൃത്ത് ഞാന്‍ ആണെന്ന് എന്നെ വിശ്വസിപ്പിച്ചു. നിരന്തരം എന്നോട് വന്നു സംസാരിച്ചു. എല്ലാം എന്നോട് മാത്രം share ചെയ്യുന്നു എന്നു എന്നോട് പല തവണ പറഞ്ഞു.

advertisement

വളരെ നല്ല രീതിയില്‍ പൊയ്‌ക്കൊണ്ട് ഇരുന്ന സുഹൃത്ത് ബന്ധത്തിന് വിള്ളല്‍ വരുന്നത് 2021 ഫെബ്രുവരി 15 രാത്രി മുതല്‍ ആണ്. പിറ്റേ ദിവസത്തെ അയാളുടെ birthday ആഘോഷിക്കാന്‍ എന്നെ ക്ഷണിച്ചിരുന്നു, അപ്പോള്‍ ഞങ്ങളുടെ mutual ഫ്രണ്ട്‌സ് ആയ രണ്ടു പേര്‍ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു . ജോലി കഴിഞ്ഞു 7 മണിക്ക് ഇറങ്ങിയ എന്നെ വിളിച്ചു ആലുവയില്‍ ഉള്ള ശ്വാസ് അക്വാ സിറ്റി ഫ്‌ലാറ്റില്‍ എത്തിച്ചു. കൂടെ tv പ്രോഗ്രാമില്‍ work ചെയ്തിരുന്ന കൂട്ടുകാരിയുടെ ഫ്‌ലാറ്റ് ആണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവിടെ ചെന്നപ്പോള്‍ ആരും താമസം ഇല്ലാത്ത ഒഴിഞ്ഞ ഒരു ഫ്‌ലാറ്റ് ആരുന്നു. കൂട്ടുകാരിയുടെ ഭര്‍ത്താവ് വന്നു താക്കോല്‍ തന്നു തിരികെ പോയി. 12 മണിക്ക് cake മുറിക്കുന്നത് വരെ അയാളുടെ കാമുകി അയാളെ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു.

advertisement

അവര്‍ വാങ്ങി കൊടുത്ത കേക്ക് മുറിക്കും വരെ നല്ല രീതിയില്‍ സംസാരിച്ച് കിടക്കാന്‍ പോയ ആളിന്റെ സ്വഭാവം പെട്ടെന്ന് മാറി. എന്നെ കെട്ടിപ്പിക്കാനും ഉമ്മ വെക്കാനും തുടങ്ങി.തള്ളി മാറ്റി എനിക്ക് ഇഷ്ടമല്ല എന്നു പറഞ്ഞപ്പോ ദേഹത്തു കേറി ഇരുന്നു ബലം പ്രയോഗിക്കാന്‍ തുടങ്ങി. കരഞ്ഞിട്ട് പോലും വെറുതെ വിട്ടില്ല.എന്റെ കന്‍സെന്റ് ഇല്ലാതെ ഞാന്‍ അനുവാദം കൊടുക്കാതെ അയാള്‍ എന്നെ rape ചെയ്തു. ഒരു പരിചയവും ഇല്ലാത്ത ആ സ്ഥലത്തു നിന്ന് ഇറങ്ങി ഓടാന്‍ പോലും ഉള്ള മനസികാവസ്ഥ ആരുന്നില്ല അപ്പൊള്‍. മാനസികമായി വേറെ കുറേ പ്രേശ്‌നങ്ങള്‍ കൊണ്ട് ഞാന്‍ ആകെ തകര്‍ന്ന് ഇരിക്കുകയായിരുന്നു. ആ അവസരം ആണ് അയാള്‍ മുതലാക്കിയത്. പിന്നെ ഞാന്‍ കണ്ടത് ജീവിതത്തിലും അഭിനയിക്കുന്ന വെട്ടിയാര്‍ എന്ന നടനെ ആണ്.

Also read- #MeToo | 'ആരോപണം ഗൗരവപൂര്‍വം കാണുന്നു; ഇരയ്‌ക്കൊപ്പം'; ശ്രീകാന്ത് വെട്ടിയാറിനെതിരായ മി ടൂ ആരോപണത്തില്‍ ICU

ആരോടും ഇത് പറയാതെ ഇരിക്കാന്‍ വിവാഹ വാഗ്ദാനം നല്‍കി അതില്‍ വഴങ്ങില്ല എന്നു കണ്ടപ്പോ emotionally black mailing ആയി.

ഇത്രയും നാള്‍ എന്റെ വളര്‍ച്ചയ്ക്ക് കൂടെ നിന്ന നീ എന്നെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ചെയ്‌തോ. നീ പോസ്റ്റ് ഇട്ടോ കേസ് കൊടുത്തോ അല്ലെങ്കില്‍ ആരോടെങ്കിലും പറഞ്ഞോളൂ അതോടെ എന്റെ സിനിമ സ്വപ്നങ്ങള്‍ ഒക്കെ തകരട്ടെ എന്നൊക്കെ പറയാന്‍ തുടങ്ങി. എന്റെ അവസ്ഥ കൊണ്ട് അപ്പോള്‍ എനിക്ക് ആരോടും ഒന്നും പറയാന്‍ പറ്റിയില്ല. ഇപ്പോള്‍ പറയാന്‍ ധൈര്യം വന്നത് ഇതില്‍ ഞാന്‍ മാത്രം അല്ല വേറെയും ഒരുപാട് പെണ്കുട്ടികള്‍ ബാധിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ ആണ്.

അവരെല്ലാം എന്നോട് സംസാരിക്കുകയും അയാളുടെ ചാറ്റ്, അയാള്‍ അയച്ച ഫോട്ടോകള്‍ ഒക്കെ കാണിക്കുകയും ചെയ്തപ്പോ ഇനിയും ആരും ഇതുപോലെ പറ്റിക്കപ്പെടരുത് എന്നു കരുതിയിട്ട് ആണ്. അയാള്‍ ഇന്റര്‍വ്യൂയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രേശ്‌നങ്ങളെ കുറിച്ചും പൊളിറ്റിക്കല്‍ correctness നെ കുറിച്ചും എല്ലാര്‍ക്കും ക്ലാസ് എടുക്കുന്നത് കാണുമ്പോള്‍ ആരോചകം ആണ്. Rape കഴിഞ്ഞു അയാളെ ഫ്രണ്ട് ആയി പോലും വേണ്ട എന്നു തീരുമാനിച്ചു എല്ലായിടത്തു നിന്നും ഒഴിവാക്കിയ എന്നെ നിരന്തരം എന്റെ ജോലി സ്ഥലത്തു വന്നും ഫോണ്‍ ചെയ്തും സങ്കടം പറഞ്ഞു അയാള്‍ക്ക് എന്നോട് ഉള്ള പ്രേമത്തെ കുറിച്ചു msg അയച്ചും ഒക്കെ എന്നെ manipulate ചെയ്യാന്‍ തുടങ്ങി. എന്റെ ലൈഫില്‍ ഞാന്‍ ആഗ്രഹിക്കാതെ ഇടിച്ചു കേറാന്‍ തുടങ്ങി. എനിക്ക് വീട്ടില്‍ പോകാന്‍ അയാളുടെ കൂട്ടുകാരന്റെ വണ്ടി ഏര്‍പ്പാട് ആക്കി തരിക വീട്ടില്‍ വരിക ജോലി സ്ഥലത്തു വരിക ഒക്കെ പതിവ് ആയി.

ഇതിനിടയില്‍ പ്രാരാബ്ധം പറഞ്ഞു പൈസ വാങ്ങുന്നതും, വീട് പണി, ഷൂട്ടിംഗ് ചിലവ് കൂടെ അഭിനയിക്കുന്നവര്‍ക്ക് പൈസ കൊടുക്കാന്‍ എന്തിന് അയാള്‍ക്ക് ബ്രോസ്റ്റഡ് ചിക്കന്‍ കഴിക്കാന്‍ പോലും ഞാന്‍ പൈസ കൊടുക്കണം എന്നായി. ഒരുപാട് കള്ളങ്ങള്‍ പറഞ്ഞു പൈസ വാങ്ങിക്കുക, emotional manipulation നടത്തുക ഇര വാദം ഒക്കെ പതിവ് ആണ്. Rape കഴിഞ്ഞു ഒരു മാസം ആയപ്പോഴും ബ്ലീഡിങ് നിക്കാതെയും ബ്ലഡ് പ്രഷര്‍ കുറഞ്ഞും ഒക്കെ ഇരുന്നത് കൊണ്ട് ഹോസ്പിറ്റലില്‍ കാണിച്ചു. അപ്പോള്‍ ഇതൊക്കെ ഞാന്‍ അയാളോട് പറയുന്നുണ്ടായിരുന്നു. അയാള്‍ ഉപദ്രവിച്ച ഒരു പെണ്ണിനോട് കാണിക്കേണ്ട മാനുഷിക പരിഗണന പോലും എനിക്ക് തന്നില്ല. ഓരോ കാരണങ്ങള്‍ പറഞ്ഞു ഒഴിയുക ആണ് ചെയ്തത്.

അമ്മയ്ക്കു മാനസിക രോഗം ആണെന്നും അവരെയും കൊണ്ട് ഹോസ്പിറ്റലില്‍ കൊണ്ട് പോകുന്നത് കൊണ്ട് വരാന്‍ പറ്റില്ല എന്നും പറഞ്ഞു. ആയാള്‍ക്കും അമ്മയ്ക്കും ചേച്ചിക്കും അയാള്‍ക്കും മെന്റലി പ്രശ്‌നം ഉണ്ടെന്നും അയാള്‍ക്ക് എപ്പോഴും മൂഡ് സ്വിങ് ആണെന്നും ഡോക്ടര്‍നെ കാണിക്കണം എന്നും നിരന്തരം പറയുന്നത് പതിവ് ആണ്. അത് കാരണം ആണ് താന്‍ ഇങ്ങനെ ഒക്കെ ആയത് എന്നു വരുത്തി തീര്‍ക്കാന്‍. അയാളുടെ nude ഫോട്ടോസ് അയച്ചു തരിക പോണ്‍ വീഡിയോ അയക്കുക ഫോണ്‍ സെക്‌സിന് നിര്ബന്ധിക്കുക ഒക്കെ പതിവ് ആണ്. അയാളെ സപ്പോര്‍ട്ട് ചെയ്യാന്‍ ചുറ്റിനും ആള് ഉണ്ട് എന്നും വല്യ ഫാന്‍ base ഉണ്ടെന്നും ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും പറയാറുണ്ട്. ഓരോ പെണ്കുട്ടികളെ ആവശ്യങ്ങള്‍ക്ക് വേണ്ടി use ചെയ്യുന്നു എന്ന് പിന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഏതെങ്കിലും പെണ്കുട്ടിയെ കണ്ടു പിരിയുമ്പോ അവരോട് ഒന്ന് ചോദിക്കാതെ അവരുടെ ഇഷ്ടം ഇല്ലാതെ കെട്ടിപ്പിടിക്കുക എന്നിട്ട് തിരികെ വന്നിട്ട് അവരോടുള്ള സ്‌നേഹം കൊണ്ടാണ്, കണ്ടപ്പോ ഉള്ള സന്തോഷം കൊണ്ടാണ് എന്നൊക്കെ പറഞ്ഞു msg അയക്കുക സ്ഥിരം പരുപാടി ആണ് .

ഇങ്ങനെ പുരോഗനവും പൊളിറ്റിക്കല്‍ കറക്ടനെസ്സും പറഞ്ഞു തന്റെ കോമെഡിയെ മാര്‍ക്കറ്റ് ചെയ്യുകയും ആരാധക വൃന്ദത്തെ ഉണ്ടാക്കുകയും ചെയ്യുന്ന ഇയാളുടെ യഥാര്‍ത്ഥ മുഖം മറ്റൊന്നാണ്. ഇന്റര്‍വ്യൂയിലും അയാളുടെ വീഡിയോയിലും പറയുന്ന ഒരു കാര്യങ്ങളും അയാള്‍ അയാളുടെ ജീവിതത്തില്‍ പുലര്‍ത്തുന്നില്ല. പ്രണയം നടിച്ചു വിവാഹം വാഗ്ദാനം നല്‍കി പല സ്ത്രീകളെയും ഇയാള്‍ പറ്റിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരാള്‍ അയാളുടെ വീട്ടില്‍ പോയി വഴക്ക് ഉണ്ടാക്കിയപ്പോള്‍ അവളെ അയാള്‍ ഏറ്റവും മോശമായ രീതിയില്‍ ആണ് സുഹൃത്തുക്കളോട് പറഞ്ഞത്. ഈ സ്ത്രീയെ bodyshaming ചെയ്യുകയും അവരുടെ തൊഴിലിനെ തന്നെ മോശമായ രീതിയില്‍ ചിത്രീകരിക്കുകയും ചെയ്തു.

അയാളോട് സംസാരിക്കുന്ന msg അയക്കുന്ന സ്ത്രീകള്‍ക്ക് എല്ലാം അയാളോട് പ്രേമം ആണെന്നും അയാളുടെ കൂടെ സെക്‌സ് ചെയ്യണം എന്നും പറയാറുണ്ട് എന്നു വെട്ടിയാര്‍ ബാക്കി ഉള്ള സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് അയാളോട് അടുപ്പം ഉള്ള സ്ത്രീകളെ മോശക്കാരി ആക്കാറുണ്ട്. അയാളെ കുറിച്ചു പരാതി പറയുന്ന സ്ത്രീകള്‍ എല്ലാം അയാള്‍ക്ക് ഭ്രാന്തി ആണ്. തുറന്നു പറയുന്ന സ്ത്രീകള്‍ എല്ലാം അയാളെ planned അറ്റാക്ക് ചെയ്യുന്നു എന്നാണ് പറയുന്നത്. എന്നെ അയാള്‍ rape ചെയ്തത് ആണ് . അയാള്‍ ഇനി എന്ത് ഇന്റര്‍വ്യൂ കൊടുത്താലും എത്ര തന്നെ ആളുകളെ ചിരിപ്പിച്ചാലും അയാളിലെ മൃഗത്തെ അടുത്ത് അറിഞ്ഞവള്‍ എന്ന നിലയ്ക്ക് എനിക്ക് അതൊക്കെ കാണുമ്പോ പുച്ഛം മാത്രം ആണ് തോന്നുന്നത്. എന്നോട് അയാള്‍ ഒന്നും ഇതുവരെ തെറ്റായി പറഞ്ഞിട്ടില്ല അതുകൊണ്ട് അയാള്‍ നല്ലത് ആണ് എന്ന് പറയുന്നവരും ഉണ്ട്. അല്ലേലും നമ്മുക്ക് ഒക്കെ സ്വന്തം വീട്ടിലോ നമ്മുക്ക് അടുപ്പം ഉള്ളവര്‍ക്കോ എന്തേലും പറ്റിയാല്‍ മാത്രം വിഷമിക്കുന്ന ഹൃദയം ആണല്ലോ ഉള്ളത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുറ്റകൃത്യം റേപ്പ് ആണ്. അതിന് ശേഷം ഇത് പുറത്ത് പറയാതിരിക്കാൻ എന്നെ സ്നേഹം നടിച്ചു, വാഗ്ദാനങ്ങൾ നൽകി manipulate ചെയ്യുകയും ചെയ്തു. ഈ കഴിഞ്ഞ മാസങ്ങളിൽ ഞാൻ കടന്ന് പോയ മാനസിക ശാരീരിക സംഘർഷങ്ങൾ ചെറുതല്ല. അതേസമയം കുറ്റകൃത്യം ചെയ്ത ആൾ ഇപ്പോഴും പുരോഗമന മുഖം മൂടിയിട്ട് സമൂഹത്തിൽ മാന്യത ചമഞ്ഞു നടക്കുന്നു. ഇനിയെങ്കിലും ഇതിനൊരു അന്ത്യം വരേണ്ടതുണ്ട്.#metoo

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sreekanth Vettiyar | ശ്രീകാന്ത് വെട്ടിയാറിനെതിരായ ബലാത്സംഗ കേസ്; മുൻകൂർ ജാമ്യപേക്ഷയിൽ പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories