വിവാഹം അടുത്തയാഴ്ച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ബന്ധുക്കൾ മാത്രമാകും വിവാഹത്തിൽ പങ്കെടുക്കുക. അടുത്ത ഞായാറാഴ്ച്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വെച്ചായിരിക്കും വിവാഹം.
എം.ബി.ബി.എസ്. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രേണുവും ശ്രീറാമും സിവില്‍ സര്‍വീസസിലേക്ക് തിരിയുന്നത്. 2012-ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവില്‍ സര്‍വീസ് നേടുന്നത്.
ദേവികുളം സബ് കളക്ടറായിരിക്കേ മൂന്നാറിൽ ഭൂമി കയ്യേറിയവർക്ക് എതിരേ ശക്തമായ നടപടികൾ സ്വീകരിച്ചതോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ മാധ്യമശ്രദ്ധ നേടുന്നത്. എന്നാൽ, 2019-ല്‍ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ചതോടെ ഇദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.
advertisement
Also Read-പ്രേം നസീറിന്റെ വീടും പറമ്പും സൗജന്യമായി തന്നാൽ സർക്കാർ സംരക്ഷിക്കാം: മന്ത്രി സജി ചെറിയാൻ
കേസിൽ പ്രതിയായതോടെ ശ്രീറാമിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ദീർഘനാളുകൾക്കു ശേഷമാണ് ആരോഗ്യവകുപ്പിലെത്തുന്നത്.
2014 ൽ ഐഎഎസ് രണ്ടാം റാങ്കോടെയാണ് രേണു രാജും പാസാകുന്നത്. മൂന്നാർ സബ് കളക്ടർ ആയിരിക്കേ കയ്യേറ്റക്കാർക്കെതിരെ കർശനനിലപാട് എടുത്തതിന്റെ പേരിൽ രേണു രാജും ശ്രദ്ധേയയായിരുന്നു.
