Renu Raj IAS | മുണ്ടുടുത്ത് പാടവരമ്പത്ത് വിത്തെറിഞ്ഞ് രേണു രാജ്, 30 വര്‍ഷം തരിശ് കിടന്ന ഭൂമിയില്‍ കൃഷിക്ക് തുടക്കമിട്ട് ജില്ലാ കളക്ടര്‍

Last Updated:

കഴിഞ്ഞ 30 വർഷമായി തരിശ് കിടന്ന പാടശേഖരത്തിലാണ് ''ഞങ്ങളും കൃഷിയിലേക്ക്" എന്ന കൃഷിവകുപ്പ് പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തിന്‍റ്  നേതൃത്വത്തിൽ യുവാക്കളുടെ കൂട്ടായ്മ കൃഷിയിറക്കുന്നത്.

മുണ്ടുടുത്ത് കര്‍ഷക വേഷത്തില്‍ പാടവരമ്പത്ത് വിത്തെറിയാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ (District Collector Alappuzha) ഡോ.രേണു രാജ് ഐഎഎസ് (Dr.Renu Raj IAS) എത്തിപ്പോള്‍ 30 വര്‍ഷമായി തരിശ് കിടന്ന ഭൂമിയില്‍ വീണ്ടും കൃഷിക്ക് തുടക്കമായി. ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാര്‍ഡിലെ കടമ്പൊഴി പാടശേഖരത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ജില്ലാ കളക്ടര്‍ കര്‍ഷകയുടെ റോളിലെത്തിയത്.
ചടങ്ങിനെത്തിയ കളക്ടർക്ക് സംഘാടകർ നൽകിയ പച്ചക്കറി ബൊക്കെയും മുല്ലപ്പൂ മാലയും കൈലിമുണ്ടും സ്നേഹപൂർവ്വം സ്വീകരിക്കുകയും കർഷക വേഷത്തിൽ പാടവരമ്പത്ത് എത്തി നെല്ല് വിതയ്ക്കുകയും ചെയ്തു.  കഴിഞ്ഞ 30 വർഷമായി തരിശ് കിടന്ന പാടശേഖരത്തിൽ ആണ് ''ഞങ്ങളും കൃഷിയിലേക്ക്" എന്ന കൃഷിവകുപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിന്‍റ്  നേതൃത്വത്തിൽ യുവാക്കളുടെ കൂട്ടായ്മയിലൂടെയാണ് കൃഷിയിറക്കുന്നത്.
advertisement
"നമ്മുടെ പ്രകൃതിയും കാലാവസ്ഥയും എല്ലാം പ്രവചനാതീതമായി മാറി കൊണ്ടിരിക്കുകയാണെന്നും അവയുടെ സന്തുലിതാവസ്ഥ നിലനിർത്തുവാൻ കൃഷിയിലൂടെയും നെൽവയൽ സംരക്ഷണത്തിലൂടെയും നമുക്ക് കഴിയുമെന്നും അതിനായി കൂടുതൽ യുവാക്കുകൾ കാർഷിക മേഖലയിലേക്ക് കടന്നുവരണമെന്നും അതിലൂടെ കാർഷിക ഉൽപ്പാദന രംഗത്ത് സ്വയം പര്യാപ്തതയിലേക്ക് എത്തുവാൻ നമുക്ക് സാധിക്കുമെന്നും" പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കളക്ടർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ കാർത്തികേയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്  അഡ്വക്കേറ്റ് എം സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുധ സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈരഞ്ജിത്ത്, കൃഷി ഓഫീസർ ജാനിഷ് റോസ്, എൻ കെ നടേശൻ, എൻ പി ധനുഷ് തുടങ്ങിയവർ സംസാരിച്ചു.  കൃഷി അസിസ്റ്റന്‍റ്  മാരായ അനില, സുരേഷ്, അജന, വി സി പണിക്കർ, പി ലളിത, പി ദീപുമോൻ, സി കെ ശോഭൻ, മിനി പവിത്രൻ, എസ് ചെല്ലപ്പൻ, വി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
advertisement
ആദിവാസി വൈദ്യന്മാരോട് വാക്കുപാലിച്ച് സുരേഷ് ഗോപി; കേന്ദ്ര ആയുഷ് മന്ത്രിയുമായി കൂടിക്കാഴ്ച
ന്യൂഡല്‍ഹി: ആദിവാസി വൈദ്യന്മാര്‍ക്ക് നല്‍കിയ വാക്കുപാലിച്ച് സുരേഷ് ഗോപി(Suresh Gopi). കേരളത്തിലെ ഗോത്ര ചികിത്സയ്ക്ക്(Tribal Treatment) അംഗീകാരം നേടിയെടുക്കാന്‍ കേന്ദ്ര ആയുഷ് മന്ത്രി സോനോവാളുമായി(Sarbananda Sonowal, Minister of AYUSH) വൈദ്യന്മാര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. വയനാട്ടിലെയും അട്ടപ്പാടിയിലെയും ആദിവാസി വൈദ്യന്മാര്‍ക്കാണ് കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയത്.
advertisement
ആദിവാസി ഊരുകളിലെ പര്യടനത്തിനിടെയായിരുന്നു പാരമ്പര്യ വൈദ്യമേഖലയിലെ പ്രശ്‌നങ്ങള്‍ സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെട്ടത്. സഹായം നല്‍കാമെന്ന് ഉറപ്പ് നല്‍കിയ സുരേഷ്‌ഗോപി ആദിവാസി വൈദ്യന്മാര്‍ക്ക് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുകയായിരുന്നു.
ഈ മാസം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ കേരളത്തിലെത്തും. ഗോത്ര ചികിത്സയ്ക്ക് അംഗീകാരം, വനംവകുപ്പ് ഉദ്യോഗസ്ഥരുടം പീഡനം അവസാനിപ്പിക്കണം, പാരമ്പര്യ അറിവുകളുടെ സംരക്ഷണം എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍. കേന്ദ്രമന്ത്രി കേരളത്തിലെത്തുമ്പോള്‍ വൈദ്യന്മാരുമായി ചര്‍ച്ചനടത്തി പ്രശ്‌നപരിഹാരത്തിന് നടപടിയെടുക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Renu Raj IAS | മുണ്ടുടുത്ത് പാടവരമ്പത്ത് വിത്തെറിഞ്ഞ് രേണു രാജ്, 30 വര്‍ഷം തരിശ് കിടന്ന ഭൂമിയില്‍ കൃഷിക്ക് തുടക്കമിട്ട് ജില്ലാ കളക്ടര്‍
Next Article
advertisement
മോഹൻലാലിനൊപ്പം 'കൊണ്ടാട്ടം' ആടിപ്പാടിയ സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയ് ഇനി കമൽ ഹാസനൊപ്പം
മോഹൻലാലിനൊപ്പം 'കൊണ്ടാട്ടം' ആടിപ്പാടിയ സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയ് ഇനി കമൽ ഹാസനൊപ്പം
  • ജേക്സ് ബിജോയ് തന്റെ 75-ാമത് ചിത്രത്തിന്റെ സംഗീത സംവിധാനം കമൽ ഹാസൻ നായകനായ ചിത്രത്തിനായി.

  • മലയാളത്തിലെ ഹിറ്റ് ഗാനങ്ങളുടെ ജേക്സ് ബിജോയ്, കമൽ ഹാസൻ ചിത്രത്തിന് സംഗീതം ഒരുക്കുന്നു.

  • പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർമാരായ അൻപ് അറിവ് സഹോദരങ്ങളുടെ ആദ്യ സംവിധാന ചിത്രത്തിൽ ജേക്സ് ബിജോയ് സംഗീതം.

View All
advertisement