മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് കാമ്പയിൻ വിജയിപ്പിക്കാൻ യോഗം പ്രവർത്തകരോട് അഭ്യർത്ഥിച്ചു. എന്റെ പാർട്ടിക്ക് എന്റെ ഹദിയ എന്ന കാമ്പയിനിൽ ഏപ്രിൽ 22,23 തിയ്യതികളിലായി മുസ്‌ലിം യൂത്ത് ലീഗ് നേതാക്കളും പ്രവർത്തകരും വീടുകളിലും കടകളിലും കയറി ഫണ്ട് കളക്ഷനിൽ സജീവമാകാനും യോഗം ആഹ്വാനം ചെയ്തു.
യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പികെ ഫിറോസ് സ്വാഗതവും ട്രഷറർ പി. ഇസ്മായിൽ നന്ദിയും പറഞ്ഞു. മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്റഫ് ഇടനീര്‍, കെ. എ മാഹിന്‍, സി.കെ മുഹമ്മദലി, അഡ്വ. നസീര്‍ കാര്യറ, ഗഫൂർ കൊൽക്കളത്തിൽ, ടി.പി.എം ജിഷാന്‍ പ്രസംഗിച്ചു.
advertisement
നസീര്‍ നല്ലൂര്‍, പി.സി നസീര്‍, സി. കെ ആരിഫ്, മിസ്ഹബ് കീഴരിയൂര്‍, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, എ.എം സനൗഫല്‍, നൗഷാദ് തെരുവത്ത്, പി.എ സലീം, കെ.പി ജലീൽ, പി.എച്ച് സുധീര്‍, അബ്‌സര്‍ മുരിക്കോലില്‍, മുഹമ്മദ് ഹനീഫ, റിയാസ് സലീം മാക്കാര്‍, പി. ബീജു, റെജി തടിക്കാട്, സാജന്‍ ഹിലാല്‍, ഹാരിസ് കരമന, ഫൈസ് പൂവ്വച്ചല്‍, ഇ.എ.എം അമീന്‍, ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍, അല്‍ത്താഫ് മാങ്ങാടന്‍, സി. ജാഫര്‍ സാദിഖ്, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, കുരിക്കള്‍ മുനീര്‍, എ.എം അലി അസ്ഗര്‍, കെ.എ മുഹമ്മദ് ആസിഫ് പി. കെ നവാസ്, ആബിദ് ആറങ്ങാടി ചര്‍ച്ചയില്‍ പങ്കെടുത്തു.