2011 മുതൽ 2016 വരെ പി എസ് സി ചെയർമാനായിരുന്നു ഡോ.കെ.എസ്.രാധാകൃഷ്ണൻ. അതിനു മുൻപ് സംസ്കൃത സർവകലാശാലയിലെ റീഡറും. പി എസ് സി ചെയർമാൻ എന്ന നിലയിൽ പെൻഷനും ആനുകൂല്യങ്ങളും നൽകണം എന്നാവശ്യപ്പെട്ട് കെ എസ് രാധാകൃഷ്ണൻ 2013 ൽ സർക്കാരിനെ സമീപിച്ചു.
2013 മാർച്ച് 31 ലെ മന്ത്രിസഭാ യോഗം അനുകൂല തീരുമാനവുമെടുത്തു. 2016ൽ പിണറായി സർക്കാർ അധികാരമേറ്റപ്പോൾ കൊച്ചി ഇടപ്പള്ളി സ്വദേശി പി എ ആൻറണി മുൻ സർക്കാർ തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി. സർക്കാർ ധനവകുപ്പിന്റേയും അഡ്വക്കേറ്റ് ജനറലിൻ്റെയും ഉപദേശം തേടി.
advertisement
You may also like:അമ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണി; ഡൽഹിയിൽ കൗമാരക്കാരൻ അറസ്റ്റിൽ
ഈ ഉപദേശം പരിഗണിച്ചാണ് അധിക പെൻഷനും ആനുകൂല്യങ്ങളും തിരിച്ചു പിടിക്കാൻ ഇന്നലത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കാലടി സംസ്കൃത സർവകലാശാലയിൽ റീഡറായിരുന്നപ്പോഴുള്ള ശമ്പളത്തിന്റെ അടിസ്ഥാനത്തിലാകണം പെൻഷൻ കണക്കാക്കേണ്ടത് എന്നായിരുന്നു നിയമോപദേശം.
You may also like:വീട്ടിലിരുന്ന് വൈൻ കുടിക്കാൻ തയ്യാറാണോ? എങ്കിൽ ഒരു വർഷത്തേക്ക് വൈൻ സൗജന്യം
23,3 18 രൂപ പെൻഷൻ നൽകേണ്ടിടത്ത് 48,546 രൂപയും ഏഴ് ലക്ഷം ഗ്രാറ്റ്വിറ്റി നൽകേണ്ടതിനു പകരം 14 ലക്ഷവും രാധാകൃഷ്ണനു ലഭിച്ചു. 13, 12,8 69 രൂപയായിരുന്നു കമ്മ്യൂട്ടേഷൻ അർഹത . ഡോ. കെ എസ് രാധാകൃഷ്ണന് ലഭിച്ചത് 16, 78,842 രൂപയായിരുന്നെന്നും ധനവകുപ്പ് കണ്ടെത്തി. അധികമായി വാങ്ങിയെടുത്ത ഈ തുകയാണ് തിരിച്ചുപിടിക്കുന്നത്.