വീട്ടിലിരുന്ന് വൈൻ കുടിക്കാൻ തയ്യാറാണോ? എങ്കിൽ ഒരു വർഷത്തേക്ക് വൈൻ സൗജന്യം
Last Updated:
ഇതിനു മുമ്പ് വൈൻ രുചിച്ച് നോക്കിയുള്ള അനുഭവ പരിചയമൊന്നും നിങ്ങൾക്ക് ആവശ്യമില്ല. വൈൻ ഒരു ആവേശം മാത്രമായാൽ മതി. വൈനിനോട് ഒരു അടങ്ങാത്ത അഭിനിവേശം ഉണ്ടായാൽ മതി. എങ്കിൽ നിങ്ങൾക്ക് ഈ ജോലി സുന്ദരമായി കൈകാര്യം ചെയ്യാൻ പറ്റും.
കൊറോണ മഹാമാരി ലോകം മുഴുവൻ പടർന്നു പിടിച്ചപ്പോൾ ഉണ്ടായ പ്രധാന മാറ്റം ഓഫീസിലെ ജോലി വീട്ടിലേക്ക് മാറിയത്. കൊറോണ ലോകത്ത് പടർന്നപ്പോൾ കേട്ട പ്രധാനവാക്ക് വർക് ഫ്രം ഹോം എന്നതായിരുന്നു. എന്നാൽ, നാലു ചുവരിനുള്ളിൽ കൂട്ടുകാരെയു സഹപ്രവർത്തകരെയും കാണാതെ ജോലി ചെയ്യുന്നവരാണ് മിക്കവരും.
എന്നാൽ, ഓരോ ദിവസത്തെയും ജോലി അവസാനിക്കുമ്പോൾ ഒരു ഗ്ലാസ് വൈൻ ലഭിച്ചാലോ? ആ... ഓർക്കുമ്പോൾ തന്നെ എന്ത് ആനന്ദം. എന്നാൽ, പലപ്പോഴും ഇതൊന്നും നടക്കാറില്ല. എന്നാൽ, ഇഷ്ടത്തിന് വൈൻ ലഭിക്കുകയും അതിനൊന്നും പണം കൊടുക്കേണ്ടാത്ത അവസ്ഥയും ആണെങ്കിലോ? നടക്കാത്ത എന്ത് നല്ല സ്വപ്നം എന്നായിരിക്കും നിങ്ങൾ വിചാരിക്കുന്നത്.
എന്നാൽ, ആ നിരാശയെ എടുത്ത് ഒരു വശത്തേക്ക് മാറ്റി വെച്ചേരെ, ഇത് നടക്കും. ഇത് ഒരു സ്വപ്നമാണെന്നാണോ നിങ്ങൾ കരുതുന്നത്. എന്നാൽ, അങ്ങനെയല്ല അത് യാഥാർത്ഥ്യമാക്കാനുള്ള അവസരം നിങ്ങളെ തേടിയെത്തുന്നു. ഹുൻ വൈൻസ് അവർക്കായി ഒരു വൈൻ ടേസ്റ്ററെ അന്വേഷിക്കുകയാണ് ഇപ്പോൾ.
advertisement
You may also like:കുട്ടികളോട് കൊടുംക്രൂരത; നിലമ്പൂരിൽ ഇതരസംസ്ഥാനക്കാരായ ദമ്പതികൾ വീട്ടിൽ പൂട്ടിയിട്ട രണ്ട് കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി [NEWS]ഇലക്ട്രിക് വാഹനപ്രേമികൾ സന്തോഷിച്ചാട്ടെ; സംസ്ഥാനത്ത് 100 ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു [NEWS] സ്കിന്നി ജീൻസിട്ട് 42 കിലോമീറ്റർ ഓടാൻ സാധിക്കുമോ? വെല്ലുവിളി ഏറ്റെടുത്ത് യൂട്യൂബർ [NEWS]
ലണ്ടൻ ആസ്ഥാനമായുള്ള വൈൻ ആണ് ഹുൻ(HUN) വൈൻ. നിങ്ങളുടെ അഭിപ്രായമാണ് അവർക്ക് വേണ്ടത്. ഇതിനായി നിങ്ങൾ എങ്ങോട്ടും പോകേണ്ട കാര്യമില്ല. നിങ്ങളുടെ ഉയർന്ന നിലവാരത്തിൽ വൈൻ രുചിച്ചു നൽകുകയാണ് വേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന് ഒരു വർഷം മുഴുവൻ അവരുടെ വീടിന്റെ വാതിൽക്കൽ ഹുൻ വൈൻ ലഭിക്കും. പ്രതിഫലമായി 200 പൗണ്ട് ആണ് വാഗ്ദാനം ചെയ്യുന്നത്. ഏകദേശം 20,151 രൂപ. മാത്രമല്ല, ഈ വർഷം അവസാനം പുറത്തിറക്കുന്ന പുതിയ വൈൻ ഏറ്റവുമാദ്യം ഇവർക്ക് ലഭിക്കുകയും ചെയ്യും.
advertisement
എല്ലാം നിങ്ങളുടെ വീട്ടു പടിക്കലിലേക്ക് എത്തിക്കുന്നതിനാൽ നിങ്ങൾക്ക് സോഫയിൽ ഇരുന്ന് വൈൻ ആസ്വദിച്ച് കുടിച്ച് വിലയിരുത്താവുന്നതാണ്. ഇതിനു മുമ്പ് വൈൻ രുചിച്ച് നോക്കിയുള്ള അനുഭവ പരിചയമൊന്നും നിങ്ങൾക്ക് ആവശ്യമില്ല. വൈൻ ഒരു ആവേശം മാത്രമായാൽ മതി. വൈനിനോട് ഒരു അടങ്ങാത്ത അഭിനിവേശം ഉണ്ടായാൽ മതി. എങ്കിൽ നിങ്ങൾക്ക് ഈ ജോലി സുന്ദരമായി കൈകാര്യം ചെയ്യാൻ പറ്റും.
ഹുൻ വൈനിന്റെ ഔദ്യോഗിക വൈൻ ടെസ്റ്റർ ആകാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ഹുൻ വൈനിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി പേരും വിശദാംശകളും നൽകുക എന്നത് മാത്രമാണ്. യു കെയിൽ താമസക്കാരായ 18 വയസിനു മുകളിലുള്ളവർക്ക് മാത്രമാണ് ഈ അവസരം. സൈറ്റിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനൊപ്പം ഇഷ്ടപ്പെട്ട വൈൻ ഏതാണെന്നും വിവരം നൽകണം, മാർച്ച് മൂന്നാം തിയതിക്ക് മുമ്പായി ലഭിക്കുന്ന അപേക്ഷകൾ മാത്രമായിരിക്കും പരിഗണിക്കുക. മാർച്ച് 16ന് തിരഞ്ഞെടുക്കപ്പെട്ടയാളെ ഇ-മെയിലിലൂടെ വിവരം അറിയിക്കുന്നത് ആയിരിക്കും.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 11, 2021 12:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വീട്ടിലിരുന്ന് വൈൻ കുടിക്കാൻ തയ്യാറാണോ? എങ്കിൽ ഒരു വർഷത്തേക്ക് വൈൻ സൗജന്യം