TRENDING:

കിഫ്ബി വിവാദം; ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

Last Updated:

ധനവകുപ്പ് നിർദ്ദേശത്തെ തുടർന്ന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസാണ് സുപ്രീംകോടതി അഭിഭാഷകനിൽ നിന്നും നിയമോപദേശം തേടിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സി.എ.ജി കിഫ്ബിക്കെതിരെ നൽകിയ റിപ്പോർട്ടിനെ നിയമപരമായി നേരിടാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി  സുപ്രീം കോടതിയിലെ മുതർന്ന അഭിഭാഷകനായ ഫാലി എസ്.നരിമാനിൽ നിന്നും നിയമോപദേശം തേടി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിനെ സംബന്ധിച്ചാണ് നരിമാന്റെ നിയമോപദേശം തേടിയത്.
advertisement

കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടന വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി റിട്ട് ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതു സംബന്ധിച്ചാണ് നിയമോപദേശം തേടിയിരിക്കുന്നത്. കിഫ്ബിയിലൂടെ വിദേശ രാജ്യങ്ങളില്‍നിന്ന് ധനസമാഹരണം നടത്തുന്നത് സംബന്ധിച്ചും നിയമപ്രശ്നങ്ങളുയർന്നിട്ടുണ്ട്.  ഇക്കാര്യത്തിലും നിയമോപദേശം തേടിയെന്നാണ് വിവരം.

Also Read കിഫ്ബി മസാല ബോണ്ടിനെ ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസും ധനസെക്രട്ടറിയും എതിര്‍ത്തിരുന്നു: തെളിവുകൾ പുറത്ത്

advertisement

ധനവകുപ്പ് നിർദ്ദേശത്തെ തുടർന്ന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസാണ് സുപ്രീംകോടതി അഭിഭാഷകനിൽ നിന്നും നിയമോപദേശം തേടിയത്. ഇതിന്റെ ഭാഗമായി കേസ് ഫയൽ അഭിഭാഷകന് കൈമാറിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കരടു റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ സര്‍ക്കാരിന് വിശദീകരണത്തിന് അവസരം നല്‍കാതെ അന്തിമ റിപ്പോര്‍ട്ടില്‍ സിഎജി ഉള്‍പ്പെടുത്തിയത് തെറ്റാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് സാധാരണഗതിയിലുള്ള റിപ്പോര്‍ട്ടായി കാണാന്‍ സാധിക്കില്ലെന്നുമാണ് സർക്കാർ വാദം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കിഫ്ബി വിവാദം; ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സർക്കാർ
Open in App
Home
Video
Impact Shorts
Web Stories