കിഫ്ബി മസാല ബോണ്ടിനെ ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസും ധനസെക്രട്ടറിയും എതിര്‍ത്തിരുന്നു: തെളിവുകൾ പുറത്ത്

Last Updated:

പലിശ നിരക്ക് കൂടിയാലും രാജ്യാന്തര വിപണിയില്‍ പ്രവേശിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന നിലപാടാണ് ധനമന്ത്രി തോമസ് ഐസക്ക് സ്വീകരിച്ചത്.

തിരുവനന്തപുരം: മാസാല ബോണ്ട് ഇക്കാനുള്ള കിഫ്ബി തീരുമാനത്തെ അന്നത്തെ ചീഫ് സെക്രട്ടറിയും ധന സെക്രട്ടറിയും എതിർത്തിരുന്നെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. ചീഫ് സെക്രട്ടറിയായിരുന്നു ടോം ജോസ്, ധന സെക്രട്ടറിയായിരുന്ന മനോജ് ജോഷി എന്നിവരാണ് മസാല ബോണ്ടിനെ എതിർത്തത്. 2018 ഒക്ടോബർ രണ്ടിന്  ചേർത്ത കിഫ്ബി ജനറൽ ബോഡി യോഗത്തിലാണ്  ഇരുവരും നിലപാട്‌ വ്യക്തമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബിയുടെ  34-ാം ജനറല്‍ ബോഡി യോഗത്തിലാണ് 14-ാം അജന്‍ഡയായി മസാല ബോണ്ട് ഉൾപ്പെടുത്തിയിരുന്നത്. മസാല ബോണ്ടിറക്കി ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നും പണം സമാഹരിക്കുന്നതിന് ബോർഡിന്റെ അനുമതി തേടിയാണ് ഈ അജണ്ട യോഗത്തിന്റെ പരിഗണനയ്ക്കു വച്ചത്.
എന്നാൽ ചീഫ് സെക്രട്ടറി ടോം ജോസും ധന സെക്രട്ടരി മനോജ് ജോഷിയും ബോണ്ടിൽ സംശയം പ്രകടിപ്പിക്കുകയായിരുന്നു. വിദേശ വിപണിയില്‍ പലിശ കുറവാണെന്നിരിക്കെ മസാല ബോണ്ടിന്റെ പലിശ നിരക്ക് ഉയര്‍ന്നിരിക്കുന്നത് എന്തുകൊണ്ടെന്ന സംശയമാണ് ടോം ജോസ് പ്രകടിപ്പിച്ചത്.
advertisement
രാജ്യത്തിനകത്ത് നിന്നും കുറഞ്ഞ പലിശയ്ക്ക് ബോണ്ട് ഇറക്കി പണം സമാഹരിക്കാമെന്നായിരുന്നു  മനോജ് ജോഷി അഭിപ്രായപ്പെട്ടത്. പലിശ നിരക്ക് കൂടിയാലും രാജ്യാന്തര വിപണിയില്‍ പ്രവേശിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന നിലപാടാണ്  ധനമന്ത്രി തോമസ് ഐസക്ക് സ്വീകരിച്ചത്.
ബോര്‍ഡ് അംഗങ്ങളായ സുശീല്‍ ഖന്ന, ആര്‍.കെ. നായര്‍ തുടങ്ങിയവര്‍ ബോണ്ടിനെ അനുകൂലിച്ച് രംഗത്തെത്തുകയും തുടർ നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തു. ധനകാര്യ സെക്രട്ടറിയും അന്നത്തെ ചീഫ് സെക്രട്ടറിയും മസാല ബോണ്ടിന് എതിരായിരുന്നെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇതിന്റെ തെളിവുകൾ ഇപ്പോഴാണ് പുറത്തു വരുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കിഫ്ബി മസാല ബോണ്ടിനെ ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസും ധനസെക്രട്ടറിയും എതിര്‍ത്തിരുന്നു: തെളിവുകൾ പുറത്ത്
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement