ബിവറേജസ് ഔട്ട്‌ലെറ്റുകൾ, ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ തുടങ്ങി എല്ലാത്തരം മദ്യവിൽപ്പന ശാലകൾക്കും ഈ നിരോധനം ബാധകമാണ്. നിശ്ചിത ദിവസങ്ങളിൽ പൊതുസ്ഥലങ്ങളിലോ ഭക്ഷണശാലകളിലോ ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതോ ഉപയോഗിക്കുന്നതോ കർശനമായി നിരോധിച്ചിട്ടുണ്ട്. ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായി വന്നാൽ ആ മേഖലകളിൽ ആ ദിവസം പ്രത്യേകമായി ഡ്രൈ ഡേ ബാധകമായിരിക്കും.
വ്യക്തികൾ മദ്യം സംഭരിച്ചുവെക്കുന്നത് കുറ്റകരമായി കണക്കാക്കും. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള നിയമവിരുദ്ധമായ മദ്യക്കടത്ത് തടയാൻ അതിർത്തികളിൽ പോലീസ്-എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടങ്ങളും എക്സൈസ് നിയമങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എക്സൈസ് കമ്മീഷണർക്കും പോലീസിനും സർക്കാർ നിർദ്ദേശം നൽകി. വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
advertisement
