TRENDING:

വീണ്ടും ട്രെയിനിന് നേരേ കല്ലേറ്; വന്ദേഭാരത് എക്‌സ്പ്രസിന്റെ ജനൽച്ചില്ല് പൊട്ടി

Last Updated:

കല്ലേറില്‍ ട്രെയിനിലെ സി- എട്ട് കോച്ചിലെ ജനല്‍ച്ചില്ല് തകർന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂര്‍: കേരളത്തിൽ വീണ്ടും ട്രെയിനിന് നേരേ കല്ലേറ്. കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് നേരേയാണ് കല്ലേറുണ്ടായത്. ബുധനാഴ്ച വൈകിട്ട് 3.49ഓടെ കണ്ണൂർ കാസർഗോഡ് അതിർത്തിയിൽ വെച്ചായിരുന്നു കല്ലേറെന്നാണ് പ്രാഥമിക വിവരം.
News18
News18
advertisement

കല്ലേറില്‍ ട്രെയിനിലെ സി- എട്ട് കോച്ചിലെ ജനല്‍ച്ചില്ല് പൊട്ടിയിട്ടുണ്ട്. ആര്‍പിഎഫ് സംഘമെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞദിവസങ്ങളിൽ കണ്ണൂരിലെ വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ക്കുനേരെ കല്ലേറുണ്ടായിരുന്നു. ഓഗസ്റ്റ് 14 തിങ്കളാഴ്ച ഉച്ചയ്ക്ക് തുരന്തോ എക്‌സ്പ്രസിന് നേരേയാണ് കല്ലേറുണ്ടായത്. പാപ്പിനിശ്ശേരിക്കും വളപട്ടണത്തിനും ഇടയിലായിരുന്നു ഈ സംഭവം. ഇതിന് തലേദിവസം രാത്രി മൂന്ന് ട്രെയിനുകള്‍ക്ക് നേരേയാണ് കല്ലേറുണ്ടായത്.

Also Read- ഒരേ സമയം കണ്ണൂരിലും നീലേശ്വരത്തുമായി മൂന്ന് ട്രെയിനുകൾക്കുനേരെ കല്ലേറ്; 2 ട്രെയിനുകളുടെ ചില്ല് തകർന്നു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഞായറാഴ്ച രാത്രി തിരുവനന്തപുരം-മുംബൈ നേത്രാവതി എക്‌സ്പ്രസിന്റെ എ സി കോച്ചിന് നേരേ കണ്ണൂരിനും വളപട്ടണത്തിനും ഇടയിലാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ കോച്ചിലെ ജനല്‍ച്ചില്ല് തകര്‍ന്നു. മംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പര്‍ഫാസ്റ്റിന് നേരേയും അതേദിവസം കല്ലേറുണ്ടായി. കണ്ണൂരിനും കണ്ണൂര്‍ സൗത്ത് സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. കാസർഗോഡ് നീലശ്വേരത്തിനടുത്ത് ഓഖ-എറണാകുളം എക്‌സ്പ്രസിന് നേരേ കല്ലേറുണ്ടായതും ഞായറാഴ്ചയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീണ്ടും ട്രെയിനിന് നേരേ കല്ലേറ്; വന്ദേഭാരത് എക്‌സ്പ്രസിന്റെ ജനൽച്ചില്ല് പൊട്ടി
Open in App
Home
Video
Impact Shorts
Web Stories