ഒരേ സമയം കണ്ണൂരിലും നീലേശ്വരത്തുമായി മൂന്ന് ട്രെയിനുകൾക്കുനേരെ കല്ലേറ്; 2 ട്രെയിനുകളുടെ ചില്ല് തകർന്നു
- Published by:Rajesh V
- news18-malayalam
Last Updated:
മൂന്നും വ്യത്യസ്ത വണ്ടികളാണെങ്കിലും കല്ലേറ് ഒരേദിവസം ഒരേസമയം നടന്നത് റെയിൽവേ ഗൗരവമായിട്ടാണ് അന്വേഷിക്കുന്നത്
കണ്ണൂർ: കണ്ണൂരിലും നീലേശ്വരത്തുമായി മൂന്ന് ട്രെയിനുകൾക്കുനേരെ കല്ലേറ്. ഞായറാഴ് രാത്രി ഏഴിനും ഏഴരയ്ക്കുമിടയിലാണ് മൂന്ന് കല്ലേറും ഉണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ചില്ല് തകർന്നു.
തിരുവനന്തപുരം- നേത്രാവതി എക്സ്പ്രസ്, ചെന്നെ സൂപ്പർ ഫാസ്റ്റ്, ഓഖ-എറണാകുളം എക്സ്പ്രസ് എന്നിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കണ്ണൂരിനും വളപട്ടണത്തിനും ഇടയിലാണ് തിരുവനന്തപുരം-നേത്രാവതി എക്സ്പ്രസ് ആക്രമിക്കപ്പെട്ടത്. കല്ലേറിൽ എസി (എ1) കോച്ചിന്റെ ജനൽച്ചില്ല് തകർന്നു.
Also Read- ഇടുക്കി കുട്ടിക്കാനത്ത് കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണു; കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു
രണ്ടാമത്തെ കല്ലേറ് നടന്നത് കണ്ണൂരിനും കണ്ണൂർ സൗത്തിനും ഇടയിലാണ്. മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പോകുന്ന ചെന്നെ സൂപ്പർ ഫാസ്റ്റിന്റെ (12686) എ സി കോച്ചിന്റെ ജനൽച്ചില്ല് തകർന്നു.
advertisement
ഓഖ-എറണാകുളം എക്സ്പ്രസിന് (16337) നേരേ നീലേശ്വരം എത്തും മുന്നേയാണ് കല്ലെറുണ്ടായത്. മുൻപിലെ ജനറൽ കോച്ചിൽ കല്ല് വീണു. ആർക്കും പരിക്കില്ല. മൂന്നും വ്യത്യസ്ത വണ്ടികളാണെങ്കിലും കല്ലേറ് ഒരേദിവസം ഒരേസമയം നടന്നത് റെയിൽവേ ഗൗരവമായിട്ടാണ് അന്വേഷിക്കുന്നത്.
Also Read- കൂറ്റനാട് കോട്ടപ്പാടത്ത് കുളത്തിൽ വീണ് 7 വയസ്സുകാരന് ദാരുണാന്ത്യം; ഭാരതപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു
നേരത്തെയും കണ്ണൂരിലും പരിസരങ്ങളിലും വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായിരുന്നു. കഴിഞ്ഞവർഷം മൂകാംബിക സന്ദർശനത്തിന് ശേഷം ട്രെയിനിൽ മടങ്ങവെ കോട്ടയം സ്വദേശിനി 12കാരിക്ക് കല്ലേറിൽ തലയ്ക്ക് പരിക്കേറ്റിരുന്നു. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിൽ സ്ലീപ്പർ കോച്ചിൽ യാത്രചെയ്യവെ കണ്ണൂർ സൗത്തിനും എടക്കാടിനുമിടയിലാണ് അന്ന് കല്ലേറുണ്ടായത്. കണ്ണൂരിനും വളപട്ടണത്തിനുമിടയിലും കണ്ണൂരിനും കണ്ണൂർ സൗത്തിനുമിടയിലും റെയിൽവേ സംരക്ഷണസേനയും റെയിൽവേ പൊലീസും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
August 14, 2023 8:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒരേ സമയം കണ്ണൂരിലും നീലേശ്വരത്തുമായി മൂന്ന് ട്രെയിനുകൾക്കുനേരെ കല്ലേറ്; 2 ട്രെയിനുകളുടെ ചില്ല് തകർന്നു