കഴിഞ്ഞദിവസം രാത്രിയില്‍ എംസി റോഡില്‍ മുട്ടുങ്കല്‍ ജംഗ്ഷനിലായിരുന്നു സംഭവം. അതിരുമ്പുഴയിലെ മരണ വീട്ടില്‍ സന്ദര്‍ശനം നടത്തി മണ്ണയ്ക്കനാട്ടെ വീട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും. ഇതിനിടെ മൂന്ന് നായ്ക്കള്‍ ബൈക്കിന് കുറുകെ ചാടിയതിനെതുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിയുകയായിരുന്നു.
വീഴ്ചയില്‍ കാലിന് പരുക്കേറ്റ തുളസിദാസ് എഴുന്നേറ്റ് ബൈക്ക് നിവര്‍ത്തുന്നതിനിടയില്‍ രണ്ട് നായ്ക്കളെത്തി കാലില്‍ പലയിടങ്ങളിലായി കടിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നേടിയ തുളസീദാസ് ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.
advertisement
പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളടക്കം ഭയത്തോടെയാണ് എംസി റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 18, 2022 10:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബൈക്കിന് കുറുകെ ചാടി അപകടമുണ്ടാക്കിയ തെരുവ് നായ പഞ്ചായത്തംഗത്തിനേയും സുഹൃത്തിനേയും കടിച്ചു
