കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയായ മുണ്ടക്കയത്ത് വീണ്ടും കുറുനരി ആക്രമണം. പ്രദേശവാസിയായ ജോസൂട്ടി എന്നയാള്‍ക്കാണ് കുറുനരിയുടെ കടിയേറ്റത്.കൈകളിലും കാലിനും പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ തോട്ടത്തില്‍ കുരുമുളക് പറിക്കാനിറങ്ങിയപ്പോഴായിരുന്നു ആക്രമണം.
Also Read-കോട്ടയത്ത് കുറുനരിയുടെ കടിയേറ്റ പഞ്ചായത്ത് മെമ്പർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗമായ ജോമി തോമസിനും കുറുനരിയുടെ കടിയേറ്റിരുന്നു. പുലര്ർച്ചെ റബ്ബർ വെട്ടനിറങ്ങിയപ്പോഴായിരുന്നു ജോമിയെ കുറുനരി ആക്രമിച്ചത്. കുറുനരിയ്ക്ക് പേവിഷബാധയേറ്റിട്ടുണ്ടാകാമെന്ന സംശയത്തില്‍ ജോമി കോട്ടയം മെഡിക്കല്‍ കോളേജിലെത്തി വാക്സിനെടുത്തിരുന്നു.
പ്രദേശത്ത് കുറുനരിയുടെ ആക്രമണം ആവർത്തിച്ച സാഹചര്യത്തില്‍ മുണ്ടക്കയം മേഖലയില്‍ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.