TRENDING:

Suicide |കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Last Updated:

ഹോസ്റ്റലില്‍ രാഹുല്‍ താമസിച്ചിരുന്ന മുറിയിലെ ഫാനിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: എന്‍ഐടിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എംടെക് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ യു.പി സ്വദേശി രാഹുല്‍ പാണ്ഡെയെയാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
Suicide
Suicide
advertisement

ഹോസ്റ്റലില്‍ രാഹുല്‍ താമസിച്ചിരുന്ന മുറിയിലെ ഫാനിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാഹുലിന്റെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

advertisement

Accident | ബസും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂൾ വിദ്യാർത്ഥി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

കൊച്ചി: ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂൾ വിദ്യാർത്ഥി മരിച്ചു. കോതമംഗലം പോത്താനിക്കാട് ചാത്തമറ്റത്താണ് വാഹനാപകടം നടന്നത്. മൂവാറ്റുപുഴ, പോത്താനിക്കാട് റൂട്ടിലോടുന്ന റോസ്ലാലാൻറ് ബസ് കുട്ടികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.

പോത്താനിക്കാട് ഓട്ടോ ഡ്രൈവറായ പുറമറ്റത്തിൽ അനിലിന്റെ മകൻ പതിനഞ്ചു വയസുളള എബിൻ ആണ് മരിച്ചത്. തൊടുപുഴ സെന്റ് മേരീസ്‌ ഹൈസ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർഥിയാണ് എബിൻ. കൂടെയുണ്ടായിരുന്ന ഇല്ലിക്കൽ ജോയിയുടെ മകൻ ജിബിനെ ഗുരുതര പരിക്കുകളോടെ തൊടുപുഴ ചാഴിക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ട്യൂഷൻ കഴിഞ്ഞു മടങ്ങുകയായിരുന്ന കുട്ടികളാണ് അപകടത്തിൽ പെട്ടത്.

advertisement

വളവും, റോഡിന്റെ വീതി കുറവുമാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. പോത്താനിക്കാട് പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോത്താനിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Suicide |കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Open in App
Home
Video
Impact Shorts
Web Stories