ഇന്ന് രാവിലെ 8.30-ഓടെ നടുവണ്ണൂരിനടുത്ത് കരുവണ്ണൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. അശ്വിൻ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലൂടെ ദൂരേക്ക് നിരങ്ങിനീങ്ങിയ അശ്വിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിട്ടയേർഡ് അധ്യാപകൻ ചെറുവലത്ത് രാജന്റെയും (വില്യാപ്പള്ളി എം.ജെ. വി.എച്ച്.എസ്.എസ്) ബിനിതയുടെയും (ചാത്തൻകോട്ട്‌നട എ.ജെ.ജെ.എം. എച്ച്.എസ്) മകനാണ്. അഭയ് ബി. രാജ് സഹോദരനാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Feb 11, 2026 10:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓസ്ട്രേലിയയിൽ നിന്ന് രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയ വിദ്യാർത്ഥി കാറും ബൈക്കും കൂട്ടിയിടിച്ച് മരിച്ചു
