TRENDING:

COVID | കോവിഡ് ബാധിതയായ സുഗതകുമാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

Last Updated:

താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ തുടരണമെന്നും പരിശോധന നടത്തണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോവിഡ് ബാധിച്ചതിനെ തുടർന്ന് പ്രശസ്ത കവയിത്രി സുഗതകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്കാണ് മാറ്റിയത്.
advertisement

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കേയാണ് സുഗതകുമാരിക്ക് കോവിഡ് പിടിപെട്ടത്. തുടർന്ന് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷർമദ് അറിയിച്ചു.

You may also like:Kerala Lottery Result Win Win W 595 Result | വിൻ വിൻ W-595 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]ശ്രീരാമന്റെയും വനദേവതയുടെയും പേരിൽ നഗരസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ; സംസ്കൃതത്തിലും കന്നഡയിലും പ്രതിജ്ഞ [NEWS] Local Body Elections 2020 | സത്യപ്രതിജ്ഞാ ചടങ്ങിൽ ജയ് ശ്രീറാം വിളിച്ച് BJP പ്രതിനിധി; യൂത്ത് ലീഗ് അല്ലാഹു അക്ബർ വിളിച്ചതോടെ സംഘർഷം [NEWS]

advertisement

ഇതിനിടെ കോൺഗ്രസ് നേതാവ് വി എം സുധീരനെയും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ട രോഗി ആയതിനാൽ വി ഐ പി മുറിയിൽ കർശന  നിരീക്ഷണത്തിലാണ് സുധീരൻ.

ഇന്ന് നടത്തിയ പരിശോധനയിലാണ് കെ പി സി സി മുൻ അധ്യക്ഷൻ വി.എം സുധീരന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞദിവസം ചേർന്ന കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിൽ സുധീരനും തിരുവഞ്ചൂരും അടുത്തടുത്താണ് ഇരുന്നത്. തിരുവഞ്ചൂരിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സുധീരൻ ക്വാറന്റീനിൽ ആയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ തുടരണമെന്നും പരിശോധന നടത്തണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID | കോവിഡ് ബാധിതയായ സുഗതകുമാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി
Open in App
Home
Video
Impact Shorts
Web Stories