കാസർകോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആയിരുന്നു ഇന്ന്. ചിലയിടങ്ങളിൽ സത്യപ്രതിജ്ഞ ചടങ്ങ് സമാധാനപരമായി അവസാനിച്ചപ്പോൾ മറ്റു ചിലയിടങ്ങളിൽ സംഘർഷഭരിതമായി. സത്യപ്രതിജ്ഞാ ചടങ്ങിൽ ഏറ്റവുമധികം വ്യത്യസ്തത നിഴലിച്ചത് സത്യപ്രതിജ്ഞ ആരുടെ പേരിൽ ചെയ്തു എന്നതായിരുന്നു.
കാസർകോട് നഗരസഭയിൽ ശ്രീരാമന്റെയും വനദേവതയുടെയും പേരിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. ശ്രീ കുറുംബ ഭഗവതിയുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തു. മലയാളം, കന്നഡ, സംസ്കൃതം ഭാഷകളിൽ ആയിരുന്നു അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്.
You may also like:Kerala Lottery Result Win Win W 595 Result | വിൻ വിൻ W-595 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]'രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എലി വിഷം ആണെങ്കിൽ 20-20 ഫ്യൂരിടാൻ ആണ്, പാർട്ടികൾ പുനർവിചിന്തനത്തിന് തയ്യാറാകണം' - യൂത്ത് കോൺഗ്രസ് നേതാവ് [NEWS] Local Body Elections 2020 | തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം; പിന്നാലെ കേരളത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഇടപെടൽ [NEWS]ശ്രീകുറുംബ ഭഗവതിയുടെ പേരിൽ ബി ജെ പി അംഗങ്ങളായ മുപ്പത്തിയെട്ടാം വാർഡിലെ ഉമ. മുപ്പത്തിയേഴാം വാർഡിലെ അജിത്ത് കുമാരൻ, മുപ്പത്തിയാറാം വാർഡിലെ രജനി പ്രഭാകരൻ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. മുൻ പ്രതിപക്ഷ നേതാവ് കൂടിയായ പി രമേശൻ അയോധ്യാപതി ശ്രീരാമന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തു.
വനദേവതയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത് പതിനെട്ടാം വാർഡായ പുലിക്കുന്നിലെ വിമലയാണ്. അതേസമയം, പത്താം വാർഡിലെ പ്രതിനിധിയായ സവിത ടീച്ചർ ദൈവത്തിന്റെ പേരിൽ സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചൊല്ലി. സി പി എം അംഗവും പതിനേഴാം വാർഡായ ചെന്നിക്കരയിലെ പ്രതിനിധിയുമായ ലളിത സ്വന്തം നാമത്തിൽ ആണ് സത്യപ്രതിജ്ഞ ചെയ്തത്.
രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളും മുസ്ലിം ലീഗിന്റെ അംഗങ്ങളിൽ ഒരാളുമൊഴികെ മറ്റെല്ലാവരും അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. മുതിർന്ന അംഗമായ സവിത ടീച്ചറാണ് മറ്റെല്ലാവർക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. സവിത ടീച്ചർക്ക് ജില്ലാ വ്യവസായ കേന്ദ്രം മാനേജറുടെ ചുമതല വഹിക്കുന്ന കെ. സജിത്ത് കുമാറാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ടി ഒ അബ്ദുല്ല എന്നിവർ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.