Local Body Elections 2020 | സത്യപ്രതിജ്ഞാ ചടങ്ങിൽ ജയ് ശ്രീറാം വിളിച്ച് BJP പ്രതിനിധി; യൂത്ത് ലീഗ് അല്ലാഹു അക്ബർ വിളിച്ചതോടെ സംഘർഷം

Last Updated:

സത്യപ്രതിജ്ഞയ്ക്കിടെ ജയ് ശ്രീറാം വിളിച്ച നടപടി ഭരണഘടനയോടുള്ള അനാദരവാണെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

മഞ്ചേശ്വരം: നായകീയ. രംഗങ്ങളുമായി മഞ്ചേശ്വരം മണ്ഡലത്തിലെ മംഗൽവാടി പഞ്ചായത്ത് ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങ്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആയിരുന്നു ഇന്ന്. മംഗൽവാടിയിലെ സത്യപ്രതിഞജ്ഞാ ചടങ്ങിൽ ബി ജെ പി പ്രതിനിധി ജയ് ശ്രീറാം വിളിക്കുകയായിരുന്നു.
എന്നാൽ, ഇതിൽ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവർത്തകർ രംഗത്തെത്തി. ഇവർ അല്ലാഹു അക്ബർ വിളിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി എ മൂസ ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിക്കുകയായിരുന്നു. അതിനു ശേഷമാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ വീണ്ടും ആരംഭിച്ചത്.
You may also like:Kerala Lottery Result Win Win W 595 Result | വിൻ വിൻ W-595 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]ശ്രീരാമന്റെയും വനദേവതയുടെയും പേരിൽ നഗരസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ; സംസ്കൃതത്തിലും കന്നഡയിലും പ്രതിജ്ഞ [NEWS] Local Body Elections 2020 | തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം; പിന്നാലെ കേരളത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഇടപെടൽ [NEWS]
മംഗൽപാടി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡായ അടുക്കയിൽ നിന്നും വിജയിച്ച ബി ജെ പി അംഗവും യുവമോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ കിഷോർ കുമാർ ബി ദൈവനാമത്തിൽ ആയിരുന്നു സത്യപ്രതിജ്ഞ എടുത്തത്. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ തന്നെ മൈക്കിലൂടെ ജയ് ശ്രീറാം വിളിക്കുകയായിരുന്നു.
advertisement
എന്നാൽ, വേദിയിൽ ഉണ്ടായിരുന്ന യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. ഇവർ അല്ലാഹു അക്ബർ വിളിക്കുകയായിരുന്നു. ബി ജെ പിയിൽ നിന്നും കിഷോർ കുമാർ അടക്കം നാലുപേരാണ് വിജയിച്ചത്. കിഷോർ കുമാറിനു ശേഷം എത്തിയ ബി ജെ പി അംഗങ്ങൾ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
ഇതിനിടെ, മുസ്ലിംലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വരണാധികാരിക്ക് പരാതി നൽകി. സത്യപ്രതിജ്ഞയ്ക്കിടെ ജയ് ശ്രീറാം വിളിച്ച നടപടി ഭരണഘടനയോടുള്ള അനാദരവാണെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020 | സത്യപ്രതിജ്ഞാ ചടങ്ങിൽ ജയ് ശ്രീറാം വിളിച്ച് BJP പ്രതിനിധി; യൂത്ത് ലീഗ് അല്ലാഹു അക്ബർ വിളിച്ചതോടെ സംഘർഷം
Next Article
advertisement
പ്രധാനമന്ത്രി ചെണ്ടക്കോൽ വാങ്ങി താളമിട്ടു; കണ്ണൂരുകാരൻ പ്രണവ് അമ്പരന്നു
പ്രധാനമന്ത്രി ചെണ്ടക്കോൽ വാങ്ങി താളമിട്ടു; കണ്ണൂരുകാരൻ പ്രണവ് അമ്പരന്നു
  • പ്രധാനമന്ത്രി മോദി അപ്രതീക്ഷിതമായി ചെണ്ടക്കോൽ വാങ്ങി മേളത്തിൽ രണ്ട് മിനിറ്റ് താളമിട്ടു

  • കണ്ണൂർ മാട്ടൂൽ സ്വദേശിയായ പ്രണവിന്റെ കൈയിൽ നിന്നാണ് പ്രധാനമന്ത്രി ചെണ്ടക്കോൽ ഏറ്റെടുത്തത്

  • കാസർഗോഡ് സ്വദേശിനികൾ ഉൾപ്പെടെ 16 അംഗ മലയാളി സംഘത്തിന് പ്രധാനമന്ത്രിയുടെ സാന്നിധ്യം ആവേശം നൽകി

View All
advertisement