TRENDING:

'അതിനുമാത്രം പോന്നോനെക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ?' മകനെ ഭീഷണിപ്പെടുത്തിയവരോട് സുഹ്‌റ മമ്പാട്

Last Updated:

സുഹ്‌റ മമ്പാടിന്റെ മകന്‍ അഡ്വ. നിയാസ് മുഹമ്മദിന്റെ ചിത്രത്തിനു താഴായണ് ഒരു സൈബർ പോരാളി വധഭീഷണി മുഴക്കിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന മകന്റെ ചിത്രത്തിനു താഴെ വധ ഭീഷണി മുഴക്കിയവർക്ക് മറുപടിയുമായി വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട്. സുഹ്‌റ മമ്പാടിന്റെ മകന്‍ അഡ്വ. നിയാസ് മുഹമ്മദിന്റെ ചിത്രത്തിനു താഴായണ് ഒരു സൈബർ പോരാളി വധഭീഷണി മുഴക്കിയത്.  'കല്ല് ഒക്കെ കൈയ്യില്‍ എടുത്തു പട്ടിഷോ ഒക്കെ കാണിച്ചോ കുഴപ്പമില്ല, പക്ഷേ അത് പാര്‍ട്ടി ഓഫീസില്‍ വന്നു വീണാല്‍ നാളെ സുഹറടെ വീട്ടില്‍ തങ്ങള്‍മാര്‍ വന്നു മയ്യത്തു നിസ്‌കാരം നടത്തേണ്ടി വന്നേനെ'; ഇതായിരുന്നു നിയാസിന്റെ ചിത്രത്തിനു താഴെ വന്ന കമന്റ്. ഇതിനെതിരെയാണ് സുഹ്റ രൂക്ഷമായ മറുപടി നൽകിയിരിക്കുന്നത്.
advertisement

Also Read 'എന്തോ പന്തികേട് മണക്കുന്നു'; ഡാൻസ് ചെയ്ത് വൈറലായ ജാനകിയ്ക്കും നവീനുമെതിരെ വിദ്വേഷ പ്രചാരണം

മുഷ്ടി ചുരുട്ടാന്‍ പഠിപ്പിച്ചത് താനാണെങ്കില്‍ അതിനിയും ഉയര്‍ന്നു പൊങ്ങുമെന്നും അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടായെന്നുമാണ് സുഹ്‌റ മമ്പാടിന്റെ മറുപടി. ഫേസ്ബുക്കിലാണ് സുഹ്റ മറുപടി പങ്കുവച്ചിരിക്കുന്നത്.

സുഹ്‌റ മമ്പാടിന്റെ ഫേസ്ബുക്ക് കുറിപ്പ്:

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'അതിനുമാത്രം പോന്നോനെക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ ?. നിയാസിനെ മൂക്കില്‍ വലിച്ച് കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ സൈബര്‍ സഖക്കള്‍ പലരും സോഷ്യല്‍ മീഡിയയില്‍ വല്ലാതെ കുരക്കുന്നു. ഈ മുഷ്ടി ചുരുട്ടാന്‍ പഠിപ്പിച്ചത് ഞാനാണെങ്കില്‍ അതിനിയും ഉയര്‍ന്നു പൊങ്ങും...

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അതിനുമാത്രം പോന്നോനെക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ?' മകനെ ഭീഷണിപ്പെടുത്തിയവരോട് സുഹ്‌റ മമ്പാട്
Open in App
Home
Video
Impact Shorts
Web Stories