• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എന്തോ പന്തികേട് മണക്കുന്നു'; ഡാൻസ് ചെയ്ത് വൈറലായ ജാനകിയ്ക്കും നവീനുമെതിരെ വിദ്വേഷ പ്രചാരണം

'എന്തോ പന്തികേട് മണക്കുന്നു'; ഡാൻസ് ചെയ്ത് വൈറലായ ജാനകിയ്ക്കും നവീനുമെതിരെ വിദ്വേഷ പ്രചാരണം

‘‘റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ...’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാൻസ്

ജാനകിയും നവീനും

ജാനകിയും നവീനും

  • Share this:



    മുപ്പത് സെക്കൻഡ് നൃത്തത്തിലൂടെ സാമൂഹിക മാധ്യമങ്ങൾ കീഴടക്കിയ തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിക്കും നവീനുമെതിരെ വിദ്വേഷ പ്രചാരണം. ലവ് ജിഹാദ് ആരോപിച്ചാണ് ഇരുവർക്കുമെതിരെ പ്രചാരണം നടക്കുന്നത്. തൃശൂർ മെ‍ഡിക്കൽ കോളജ് വരാന്തയിലെ 30 സെക്കൻഡ് നൃത്തമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.  ‘‘റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ...’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാൻസ്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വിഡിയോ ആണു തരംഗം തീർത്തത്.
     കൃഷ്ണരാജ് എന്നയാൾ എഴുതുന്നത് ഇങ്ങനെ;

    ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

    Also Read മെഡിക്കൽ വിദ്യാർത്ഥികളുടെ 'റാ റാ റാസ്‌പുടിൻ'; വീഡിയോ വൈറൽ




    'എന്തോ പന്തികേട് മണക്കുന്നു'; ലവ് ജിഹാദ് ആരോപിച്ച് ജാനകിക്കും നവീനുമെതിരെ വിദ്വേഷ പ്രചാരണം





    ഇരുവർക്കുമെതിരെ സമാനമായ പരാമർസങ്ങളുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഇരുവരെയും അനുകൂലിച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. 'നവീനും ജാനകിയും ഇനിയും ചുവടുകൾ വെക്കുമെങ്കിൽ കേരള ജനത അതും ഏറ്റു വാങ്ങും. അതും ആസ്വദിക്കും. നിങ്ങളുടെ ജന്മം അറപ്പും വെറുപ്പും വിതയ്ക്കുന്ന വിഷങ്ങളായും തുടരും' എന്ന് പ്രമുഖ ബ്ലോഗർ ബഷീർ വള്ളിക്കുന്ന് ഫേസ്ബുക്കിൽ കുറിച്ചു.

    ഡോക്ടർ സൗമ്യ സരിന്റെ കുറിപ്പ്;

    'ഇങ്ങള് പൊളിക്ക് മക്കളെ! കുരു പൊട്ടുന്നവർക്ക് ഇത് കഴിഞ്ഞു നമുക്ക് നല്ല ഒരു ഡ്രസിങ് ചെയ്ത് കൊടുക്കാം! അല്ല പിന്നെ! കട്ട സപ്പോർട്ട് ചങ്കുകളെ! ഇങ്ങള് ഇനീം ഡാൻസും പാട്ടും ഒക്കെയായി അടിച്ചു പൊളിച്ചു ജീവിക്ക്'

    ഡോക്ടർ ഷിംന അസീസിന്റെ കുറിപ്പ്



     'ഒരൈറ്റം കൂടിയുണ്ട്. നവീന്റെ ഉപ്പാന്റെ പേരും ജാനകിയുടെ അച്ഛന്റെ പേരും വെച്ചിട്ടുള്ള സൂക്കേട്... മെഡിക്കൽ കോളേജിൽ കൂടിയേ വർഗീയ വിഷം കലങ്ങാനുള്ളൂ...ഒന്നിച്ച് ഡാൻസ് കളിക്കുന്നോരൊക്കെ തമ്മിൽ പ്രേമമാണെന്ന തിയറി എവിടുന്നാണ്? ഇനി ആണെങ്കിലും അല്ലെങ്കിലും നിങ്ങൾക്കെന്താണ്? വിട്ട് പിടിക്ക്. സ്ലട്ട് ഷെയിം ചെയ്യുന്ന വൃത്തികെട്ട സംസ്‌കാരം ഞങ്ങളുടെ കുട്ടികളോട് വേണ്ട. അവരിനിയും ആടും പാടും. നവീനും ജാനകിയും മാത്രമല്ല, ഇനിയുമൊരുപാട് മക്കൾ അവരുടെ സന്തോഷം കാണിക്കും. പറ്റില്ലെങ്കിൽ കാണേണ്ടാന്നേ... മതം തിന്ന് ജീവിക്കുന്ന കഴുകൻ കൂട്ടങ്ങൾ... നാണമില്ലേടോ'





     മാനന്തവാടി സ്വദേശി റസാഖിന്റെയും ദിൽഷാദിന്റെയും മകനാണ് നവീൻ റസാഖ്.  തിരുവനന്തപുരം രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ ഓം കുമാറിന്റെയും ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ് ജാനകി.




    Published by:Aneesh Anirudhan
    First published: