TRENDING:

പി.വി. അൻവറിന്റെ ആരോപണം: പത്തനംതിട്ട എസ് പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തേക്കും

Last Updated:

പി വി അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ് പി സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഇടതുപക്ഷ എംഎല്‍എ പി വി അന്‍വറുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയ പത്തനംതിട്ട എസ് പി എസ് സുജിത് ദാസിനെ സസ്പെൻഡ് ചെയ്തേക്കും. ആഭ്യന്തരവകുപ്പ് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും  ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നുമാണ് സൂചന.
advertisement

Also Read- 'ജീവന് ഭീഷണിയുണ്ട്'; തോക്ക് ലൈസൻസിന് പി.വി. അൻവർ എംഎൽഎ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നൽകി

പി വി അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ് പി സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി. ഇതു പ്രകാരമാണ് നടപടി.

Also Read- ADGP അജിത്കുമാറിനെതിരെ വീണ്ടും അൻവർ; 'സോളാർ കേസ് അട്ടിമറിച്ചു; കവടിയാറിൽ കൊട്ടാരസദൃശമായ വീട് വെക്കുന്നു'

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാറിനെതിരെയും മാറ്റുമെന്നാണ് വിവരം. ക്രമസമാധാന ചുമതലയിൽ നിന്നും അദ്ദേഹത്തെ മാറ്റി അന്വേഷണം നടത്താനാണ് തീരുമാനം. പകരം മനോജ് എബ്രഹാമും എച്ച് വെങ്കിടേഷും പരിഗണനയിലുണ്ട്. ബൽറാം കുമാർ ഉപാധ്യയുടെ സാധ്യതയും ആഭ്യന്തര വകുപ്പ് പരിശോധിക്കുന്നു

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി.വി. അൻവറിന്റെ ആരോപണം: പത്തനംതിട്ട എസ് പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തേക്കും
Open in App
Home
Video
Impact Shorts
Web Stories