'എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്റൈൻസ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്‍മാറുന്നത്' -സണ്ണി ട്വീറ്റ് ചെയ്തു. അതേസമയം പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കാണ് വലിയ തുകയ്ക്ക് ടിക്കറ്റുകള്‍ വിറ്റ പരിപാടിയില്‍ നിന്നും സണ്ണി പിന്‍മാറാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്.
advertisement
വ്യാഴാഴ്ച സണ്ണി ലിയോൺ കൊച്ചിയിൽ എത്തില്ലെന്ന വാർത്തകേട്ട ആരാധകർ വിഷമിക്കാൻ വരട്ടെ. മാര്‍ച്ച് രണ്ടിന് കൊച്ചിയില്‍ നടക്കുന്ന വനിതാ അവാര്‍ഡ് നിശയില്‍ താന്‍ എത്തുമെന്നും സണ്ണി ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു. അങ്കമാലി ആഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് സണ്ണിലിയോണ്‍ പങ്കെടുക്കുന്ന വാലന്റൈൻസ് ഡേ ആഘോഷം നടക്കേണ്ടിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 14, 2019 9:53 AM IST
