ഉമ്മൻചാണ്ടിയുടെ വ്യാജ ലെറ്റർപാഡുണ്ടാക്കി പണം തട്ടിച്ച കേസ്: വിധി ഇന്ന്
Last Updated:
സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണനാണ് വ്യാജ ലെറ്റർപാഡ് കേസിലെ മുഖ്യപ്രതി
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വ്യാജ ലെറ്റർപാഡ് ഉണ്ടാക്കി പണം തട്ടിച്ച കേസിൽ തിരുവനന്തപുരം സിജെഎം കോടതി ഇന്ന് വിധി പറയും. സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണനാണ് വ്യാജ ലെറ്റർപാഡ് കേസിലെ മുഖ്യപ്രതി. വ്യാജ ലെറ്റർപാഡ് ഉപയോഗിച്ച് മണക്കാട് സ്വദേശി റസാഖ് അലിയിൽ നിന്ന് പലപ്പോഴായി 75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
റസാഖ് അലിയുടെ പേരിലുള്ള സ്വിസ് സോളാർ എന്ന സ്ഥാപനത്തിന് കേന്ദ്ര സ്ഥാപനങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ അനുമതി വാങ്ങിത്തരാമെന്ന് കാണിച്ചാണ് ലെറ്റർപാഡ് നിർമിച്ചത്. കൊച്ചി തമ്മനത്തെ കമ്പ്യൂട്ടർ സ്ഥാപനത്തിൽ നിന്നാണ് ബിജു രാധാകൃഷ്ണൻ വ്യാജ ലെറ്റർപാഡ് തയ്യാറാക്കിയത്. നേരത്തെ വാദം പൂർത്തിയാക്കിയ കേസാണ് ഇന്ന് വിധി പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 14, 2019 9:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉമ്മൻചാണ്ടിയുടെ വ്യാജ ലെറ്റർപാഡുണ്ടാക്കി പണം തട്ടിച്ച കേസ്: വിധി ഇന്ന്










