അവശ്യസാധനങ്ങളുടെ വില അടിക്കടി ഉയരുന്നതിനിടയിലാണ് സാധാരണക്കാർക്ക് ആശ്വാസമായി സപ്ലൈകോയുടെ വിപണി ഇടപെടൽ. തുവര പരിപ്പിന്‍റെ വില 115 രൂപയില്‍ നിന്ന് 105 ആയും, ഉഴുന്നിന്‍റെ വില 95 രൂപയില്‍ നിന്നും 90 ആയും, വന്‍കടലയുടെ വില 69 രൂപയില്‍ നിന്നും 65 രൂപയായും, വന്‍പയറിന്‍റെ വില 79 രൂപയില്‍ നിന്നും 75 രൂപയായും, മുളക് 500 ഗ്രാമിന് 68.25 രൂപയില്‍ നിന്നും 57.75 രൂപയായും ആണ് കുറച്ചിരിക്കുന്നത്.
ഉത്സവ സീസണുകളില്‍ വിപണിവില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ വിഷു, ഈസ്‌റ്റര്‍ ഫെയറുകളും ആരംഭിച്ചു. സംസ്ഥാനത്തെ തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ഏപ്രില്‍ 19 വരെയാണ് ഉത്സവകാല ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. പ്രതിമാസം 35 ലക്ഷത്തിലധികം ആളുകളാണ് നിലവിൽ സപ്ലൈകോ സ്ഥാപനങ്ങളുടെ ഉപഭോക്താക്കൾ.
advertisement
സംസ്ഥാനത്ത് പഞ്ചായത്തില്‍ ഒന്ന് എന്ന രീതിയില്‍ ആരംഭിച്ച സപ്ലൈകോ മാവേലി സ്‌റ്റോറുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഇന്ന് ഒരു പഞ്ചായത്തില്‍ രണ്ടും മൂന്നും ഔട്ട്ലെറ്റുകള്‍ എന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സപ്ലൈകോയിക്ക് പുറമേ കണ്‍സ്യൂമര്‍ഫെഡ്, മറ്റ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് നടപടികൾ ഊർജ്ജതമാക്കിയതായി ഭക്ഷ്യവകുപ്പ് അറിയിച്ചു.
Summary: Supplyco reduced prices for five subsidy items sold via its outlets. Each item got a price reduction ranging between Rs 4 to 10
