TRENDING:

Supreme Court | 'നിസ്സാര ഹര്‍ജിയുമായി വരാതെ പോയി റോഡും സ്‌കൂളും ഒരുക്കൂ'; കേരളത്തോട് സുപ്രീംകോടതി

Last Updated:

തങ്ങള്‍ നിയമക്കോടതി മാത്രമല്ല നീതിന്യായക്കോടതി കൂടിയാണെന്നു പറഞ്ഞ രണ്ടംഗ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: നിസ്സാര ഹര്‍ജികളുമായി വരാതെ പോയി അടിസ്ഥാന സൗകര്യങ്ങളും സ്‌കൂളും റോഡും ഒരുക്കാന്‍ കേരള സര്‍ക്കാരിനോട്(Kerala Government) സുപ്രീംകോടതി(Supreme Court). അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്കിന് സീനിയോറിറ്റി അനുവദിച്ച വിഷയം ചോദ്യം ചെയ്തുള്ള കേരള സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.
Supreme Court
Supreme Court
advertisement

ജഡ്ജിമാരായ ഡിവൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേരള സര്‍ക്കാരിനെ വിമര്‍ശിച്ചത്. താമരശേരി ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട് എന്‍.എസ്.സുബീറിനു സീനിയോറിറ്റി അനുവദിച്ചതുമായി ബന്ധപ്പെട്ടതാണ് വിഷയം. സുബീറിന്റെ സീനിയോറിറ്റി ശരിവെച്ചുകൊണ്ടായിരുന്നു കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി. ഇത് ഹൈക്കോടതിയും ശരിവെച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Also Read-കേരളത്തിന് ആശ്വാസം; 5000 കോടി വരെ താത്കാലിക വായ്പ എടുക്കാൻ കേന്ദ്ര അനുമതി

ഹര്‍ജി പരിഗണിക്കവേ ഇത് സുപ്രീംകോടതി ഇടപെടേണ്ട വിഷയമാണോയെന്ന് ബെഞ്ച് ചോദിച്ചു. ഒരു അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്കിനു സീനിയോറിറ്റി കിട്ടി. അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയുമായി വന്നിരിക്കുന്നു. കുറച്ചുകൂടി നല്ല കാര്യങ്ങള്‍ ചെയ്തൂടെയെന്ന് കോടതി ചോദിച്ചു.

advertisement

Also Read-Covaxin | കോവിഡ് വാക്‌സിനായി കോവാക്‌സിന്‍ സ്വീകരിച്ചു; ജര്‍മനിയിലേക്ക് പോയ യുവതിയെ പാതിവഴിയില്‍ തിരിച്ചയച്ചു

സ്ഥാനക്കയറ്റ സമയത്ത് ഉദ്യോഗസ്ഥന്‍ അവധിയിലായിരുന്നെന്നും സീനിയോറിറ്റി തിരികെപ്രവേശിച്ച സമയം മുതല്‍ ആക്കുകയായിരുന്നെന്നും വേതമില്ലാത്ത അവധി സര്‍വീസ് ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഹര്‍ഷദ് അമീദ് കോടതിയില്‍ വാദിച്ചു.

Also Read-Kerala Police| ഉന്നതതല  പൊലീസ് യോഗത്തിൽ കളക്ടർമാർക്ക് വിമർശനം; പൊലീസ് നൽകുന്ന ഗുണ്ടാലിസ്റ്റിൽ കാര്യക്ഷമമായ നടപടി ഉണ്ടാകുന്നില്ല

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാല്‍ ഉദ്യോഗസ്ഥന്‍ ജോലിയ്ക്ക് ഹാജരാകാതിരുന്നതല്ലെന്നും അവധിയിലായിരുന്നെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. തങ്ങള്‍ നിയമക്കോടതി മാത്രമല്ല നീതിന്യായക്കോടതി കൂടിയാണെന്നു പറഞ്ഞ രണ്ടംഗ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Supreme Court | 'നിസ്സാര ഹര്‍ജിയുമായി വരാതെ പോയി റോഡും സ്‌കൂളും ഒരുക്കൂ'; കേരളത്തോട് സുപ്രീംകോടതി
Open in App
Home
Video
Impact Shorts
Web Stories