Covaxin | കോവിഡ് വാക്സിനായി കോവാക്സിന് സ്വീകരിച്ചു; ജര്‍മനിയിലേക്ക് പോയ യുവതിയെ പാതിവഴിയില്‍ തിരിച്ചയച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മേയ് 10ന് നെടുമ്പാശ്ശേരിയില്‍നിന്ന് ഖത്തര്‍ എയര്‍വേസ് വഴി ജര്‍മനിയിലേക്ക് പുറപ്പെട്ട മാളവികയെ 11-ന് നെടുമ്പാശ്ശേരിയില്‍ കൊണ്ടിറക്കിവിട്ടു
തൃശൂര്‍: ജര്‍മനിയിലേക്ക് പോയ യുവതിയെ കോവാക്സിന്(Covaxin) സ്വീകരിച്ചതിന്റെ പേരില്‍ പാതിവഴിയില്‍ തിരിച്ചയച്ച് ഖത്തര്‍ എയര്‍വേസ്(Qatar Airways). പാലക്കാട് പുത്തൂരിലെ ജയദീപ് അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന മാളവിക മേനോനാണ് (25) ദുരനുഭവം. കോവിഡ്(Covid) പ്രതിരോധത്തിനായി കോവാക്സിന് ആണ് സ്വീകരിച്ചതെന്നും ഇത് ജര്‍മനി(Germany) അനുവദിക്കില്ലെന്നുമുള്ള കാരണം കാണിച്ചാണ് യുവതിയെ പാതിവഴിയില്‍ തിരിച്ചയച്ചത്.
മേയ് പത്തിന് നെടുമ്പാശ്ശേരിയില്‍നിന്ന് ഖത്തര്‍ എയര്‍വേസ് വഴി ജര്‍മനിയിലേക്ക് പുറപ്പെട്ട മാളവികയെ 11-ന് നെടുമ്പാശ്ശേരിയില്‍ കൊണ്ടിറക്കിവിട്ടു. അവശ്യസന്ദര്‍ഭങ്ങളിലും സര്‍ക്കാര്‍ അനുവദിക്കുന്നവര്‍ക്കും കോ വാക്സിന് അനുവദനീയമാണെന്ന് കാണിച്ചുള്ള ജര്‍മനിയുടെ സര്‍ട്ടിഫിക്കറ്റ് മാളവിക ഹാജരാക്കിയെങ്കിലും കാര്യമുണ്ടായില്ല.
കോ വാക്സിന് സ്വീകരിച്ച മാളവികയ്ക്ക് രാജ്യത്തേക്ക് പ്രവേശനം നല്‍കിക്കൊണ്ട് എംബസി നല്കിയ സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നു. എന്നാല്‍ ഖത്തര്‍ എയര്‍വേസ് പരിഗണിക്കാന്‍ തയ്യാറായില്ല. ലഗേജുകള്‍ ജര്‍മനിയിലെത്തി.
advertisement
പഞ്ചാബ് സെന്‍ട്രല്‍ സര്‍വകലാശാലയില്‍നിന്ന് ജനറ്റിക് ബയോളജിയില്‍ ബിരുദാനന്തരബിരുദം നേടിയ മാളവികയ്ക്ക് ബെര്‍ലിനിലെ ഫ്രീയി സര്‍വകലാശാലയിലാണ് ഗവേഷണത്തിനും ഫാക്കല്‍റ്റിയായും പ്രവേശനം ലഭിച്ചത്. ഗവേഷണം ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ അവസരം നഷ്ടമാകും. ജര്‍മനിയിലേക്കുള്ള യാത്രയ്ക്കായും അവിടെ താമസ സൗകര്യം ഒരുക്കുന്നതായും നല്ല ചെലവ് ആയിട്ടുണ്ട്. ഇതിനിടയിലാണ് മാളവികയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്.
advertisement
ജര്‍മനിയിലേക്ക് എത്രയും വേഗമെത്തുന്നതിനായി നടപടി സ്വീകരിച്ചതായും എയര്‍ ഫ്രാന്‍സ് വഴി പോകാനാണ് ശ്രമം നടത്തുന്നതും. മാളവികയെ പ്രവേശിപ്പിക്കാമെന്നു കാണിച്ച് ബെര്‍ലിനിലെ ഫ്രീയി സര്‍വകലാശാല ജര്‍മന്‍ എംബസിക്ക് മെയില്‍ അയച്ചിട്ടുണ്ട്. ഇതുപ്രകാരം എംബസി എയര്‍ ഫ്രാന്‍സിന് വിവരം കൈമാറുന്നതോടെ യാത്ര ജര്‍മ്മനിയില്‍ ഗവേഷണം ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് മാളവിക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 14, 2022 7:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Covaxin | കോവിഡ് വാക്സിനായി കോവാക്സിന് സ്വീകരിച്ചു; ജര്‍മനിയിലേക്ക് പോയ യുവതിയെ പാതിവഴിയില്‍ തിരിച്ചയച്ചു