കേരള-തമിഴ്നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ ഉൾപ്പെടുത്തിയാണ് മേൽനോട്ട സമിതി പുനഃസംഘടിപ്പിച്ചത്. അടുത്ത മാസം 11ന് മേൽനോട്ട സമിതി തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിറക്കി. രണ്ട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കാണ് സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കാനുള്ള ചുമതല.
Also Read- Shahida Kamal | വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് തെളിയിക്കാനായില്ല; ഷാഹിദ കമാലിന് അനുകൂലമായി ലോകായുക്ത
advertisement
മുല്ലപ്പെരിയാറിൽ പുതിയ സുരക്ഷാ പരിശോധനയും സുരക്ഷാ ഓഡിറ്റും നടത്തണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അണക്കെട്ടിന്റെ ദൃഢത, ഘടന എന്നിവ സംബന്ധിച്ച വിഷയങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരണം അന്തിമമാകാൻ ഒരു വർഷമെടുക്കുമെന്ന് കേന്ദ്ര ജല കമ്മീഷനുവേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കോടതി ഉത്തരവ്.
മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകുന്നതിനുള്ള ശുപാർശകൾ തയ്യാറാക്കുന്നതിൽ കേരളവും തമിഴ്നാടും തമ്മിൽ സമവായം ആയിരുന്നില്ല. സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി സമിതിയെ പുനഃസംഘടിപ്പിക്കാൻ മാത്രമാണ് ധാരണ ആയതെന്ന് ഇരു സംസ്ഥാനങ്ങളും സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
Also Read- Rain Alert | സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാൽപര്യ ഹർജികളായിരുന്നു സുപ്രീംകോടതി പരിഗണിച്ചത്.