CPM Party Congress| 'ചാമ്പിക്കോ'; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിൽ ‘ഭീഷ്മ’ സ്റ്റൈലിൽ മുഖ്യമന്ത്രി പിണറായി വിജയൻ

Last Updated:

മൈക്കിളപ്പനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

കണ്ണൂർ: അമൽ നീരദ് ചിത്രം ഭീഷ്മപർവത്തിലെ മൈക്കിളപ്പന്റെയും കുടുംബത്തിന്റെയും ഫോട്ടോഷൂട്ടും അതനുകരിച്ചുള്ള വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. മന്ത്രിമാരായ വി ശിവന്‍കുട്ടിയും സിപിഎം നേതാവ് പി ജയരാജനുമടക്കം 'ചാമ്പിക്കോ' വിഡിയോ പങ്കുവച്ചിരുന്നു. ഒടുവില്‍ മൈക്കിളപ്പനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെടുത്ത വിഡിയോ ആണ് ഇപ്പോള്‍ തരംഗം. കണ്ണൂരില്‍ നടക്കുന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയും വിഡിയോയിലുള്ളത്. പ്രതിനിധികളെല്ലാം ആദ്യമേ ഇരിപ്പുറപ്പിച്ചൂ. പിന്നാലെ സ്ലോ മോഷനില്‍ മൈക്കിളപ്പനായി മുഖ്യമന്ത്രി പിണറായി രംഗപ്രവേശം ചെയ്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി സജി ചെറിയാനും പി പി ചിത്തരഞ്ജൻ എംഎൽഎയും അടക്കം ഫോട്ടോയും വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
advertisement
സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അർത്ഥമാക്കുന്നത്.
advertisement
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CPM Party Congress| 'ചാമ്പിക്കോ'; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിൽ ‘ഭീഷ്മ’ സ്റ്റൈലിൽ മുഖ്യമന്ത്രി പിണറായി വിജയൻ
Next Article
advertisement
Love Horoscope October 22 | പ്രണയ ജീവിതം വളരെ റൊമാന്റിക് ആയിരിക്കും ; പങ്കാളിയെ ബഹുമാനിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope October 22 | പ്രണയ ജീവിതം വളരെ റൊമാന്റിക് ആയിരിക്കും ; പങ്കാളിയെ ബഹുമാനിക്കുക : ഇന്നത്തെ പ്രണയഫലം
  • മേടം രാശിക്കാർക്ക് ഇന്ന് പങ്കാളിയുമായി നല്ല ഏകോപനം ഉണ്ടാകും

  • ഇടവം രാശിക്കാർക്ക് ഇന്ന് സ്‌നേഹവും വാത്സല്യവും നിറഞ്ഞ ദിവസം

  • മിഥുനം രാശിക്കാർക്ക് ഇന്ന് പ്രണയ ജീവിതം റൊമാന്റിക് ആയിരിക്കും

View All
advertisement