ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചട്ടപ്രകാരമാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധിയെ സുപ്രീംകോടതിയും ശരിവച്ചതാണ്. ഗവർണറാണ് വിസിയെ നിയമിച്ചത്. അതേ ഗവർണർ തന്നെ പറയുന്നു ചട്ടപ്രകാരമല്ല നിയമനമെന്ന്. പ്രോ- ചാൻസിലർ, ചാൻസിലർക്കയച്ച കത്താണ് ബാഹ്യസമ്മർദ്ദമായി പറയുന്നത്. ഇരുവരും ഒരേ പദവിയിലുള്ളവരാണെന്നും അതെങ്ങനെ ബാഹ്യസമ്മർദമാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇല്ലാത്ത ബാഹ്യസമ്മർദ്ദം ഉണ്ടെന് വരുത്താനാണ് ഗവർണർ ശ്രമിച്ചതെന്നും അതിലുള്ള തിരിച്ചടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read- സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി; കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കി
advertisement
കുട്ടികളെ ചിയർഗേൾസിനെപ്പോലെ നിർത്തിയെന്ന് ഹൈക്കോടതി പറഞ്ഞത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്തടിസ്ഥാനത്തിലാണ് കോടതി ഇങ്ങനെ പറഞ്ഞതെന്നറിയില്ല. വസ്തുത അന്വേഷിച്ചാണോ കോടതി ഇങ്ങനെ പറഞ്ഞത്? സ്കൂൾ വിദ്യാർഥികളെ വെയിലത്ത് നിർത്തിയിട്ടില്ല. നവകേരള സദസ്സ് കാണാൻ ധാരാളം കുട്ടികൾ വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.