സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി; കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കി
- Published by:Naseeba TC
- news18-malayalam
Last Updated:
യുജിസി ചട്ടങ്ങൾ മറികടന്നാണ് ഡോ. ഗോപിനാഥിന്റെ നിയമനമെന്ന് ഗവർണർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു
സുപ്രീംകോടതി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനെതിരായ ഹർജിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പുനർനിയമനം സുപ്രീംകോടതി റദ്ദാക്കി.
സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ. പി. തോമസ് എന്നിവരുടെ ഹർജിയിലാണ് വിധി. യുജിസി ചട്ടങ്ങൾ മറികടന്നാണ് ഡോ. ഗോപിനാഥിന്റെ നിയമനമെന്ന് ഗവർണർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
എന്നാൽ കണ്ണൂർ സർവകലാശാല നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചാണ് പുനർനിയമനം എന്നായിരുന്നു സർക്കാരിന്റെ നിലപാട്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
advertisement
നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്ന് ഉത്തരവ് റദ്ദാക്കി കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. പുനർനിയമനത്തിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് സുപ്രീംകോടതിയിലേക്ക് എത്തിയത്.
advertisement
വിസിയുടെ കാലാവധി അവസാനിച്ചതിനു തൊട്ടടുത്ത ദിവസമായിരുന്നു ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിക്കൊണ്ട് ചാൻസലർ കൂടിയായ ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് ഉത്തരവിൽ ഒപ്പിട്ടതെന്ന് ഗവര്‍ണര്‍ പിന്നീട് തുറന്നടിച്ചു. കാലാവധി പൂർത്തിയാക്കിയ വിസിക്ക് അതേ പദവയിൽ വീണ്ടും നാല് വര്‍ഷത്തേക്കു കൂടി പുനര്‍നിയമനം നൽകുന്നത് സംസ്ഥാനത്ത് ആദ്യമായിരുന്നു. പുതിയ വിസിയെ തിരഞ്ഞെടുക്കാനായി രൂപീകരിച്ച കമ്മിറ്റിയും പിരിച്ചുവിട്ടിരുന്നു. ഗോപിനാഥ് രവീന്ദ്രനെ വിസിയായി വീണ്ടും നിയമിക്കണമെന്നാവശ്യപ്പെട്ട് പ്രോ-ചാന്‍സലര്‍ എന്ന നിലയ്ക്കാണ് മന്ത്രി ആര്‍. ബിന്ദുവാണ് ഗവര്‍ണര്‍ക്ക് കത്തെഴുതിയത്.
Location :
Kannur,Kannur,Kerala
First Published :
November 30, 2023 11:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി; കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കി