15 ദിവസം കാൽ ഇഴച്ചാണ് നടന്നതെന്നും ഇതൊന്നും വിശദീകരിക്കേണ്ട കാര്യമില്ല സിബിഐ വരുമ്പോൾ അവരോട് പറഞ്ഞോളാമെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കലിൽ എന്തുവേണമെങ്കിലും ചെയ്യട്ടെ. തൃശ്ശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരവന്നൂർ വിഷയമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ആരുടെയും അപ്പന് വിളിച്ചതല്ല, വിളിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് വ്യക്തമാക്കി.
എഡിഎമ്മിന്റെ മരണത്തിൽ റിപ്പോർട്ടിന്മേൽ മന്ത്രിയുടെ പ്രതികരണം ഇല്ലേ എന്നും ഈ വിഷയങ്ങൾ ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. ഇന്നലെയും പെട്രോളിയം മന്ത്രിയുമായി സംസാരിച്ചിരുന്നു 10 വർഷത്തിനകത്ത് നൽകിയ എല്ലാ എൻഒസിയും പരിശോധിക്കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. അതേസമയം തൃശൂർ പൂരം കലങ്ങിയ സമയത്ത് ആംബുലൻസിൽ എത്തിയിട്ടില്ലെന്നും ചങ്കൂറ്റമുണ്ടെങ്കിൽ അന്വേഷണം സിബിഐക്ക് വിടണം എന്നുമായിരുന്നു സുരേഷ് ഗോപി ആദ്യം പ്രതികരിച്ചിരുന്നത്.
advertisement