TRENDING:

Suresh Gopi | 'തുഞ്ചത്ത് എഴുത്തച്ഛന് സമർപ്പണം'; രാജ്യസഭയിലെ അവസാന പ്രസംഗം മലയാളത്തിൽ; സുരേഷ് ഗോപിയെ പ്രശംസിച്ച് വെങ്കയ്യ നായിഡു

Last Updated:

വരുന്ന ജൂലൈയിലാണ് സുരേഷ് ഗോപിയുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ഈ സമ്മേളനത്തിലെ അവസാന പ്രസംഗം മലയാളത്തില്‍ നടത്തി നടന്‍ സുരേഷ് ഗോപി എംപി (Suresh Gopi )
advertisement

രാജ്യസഭയില്‍ കാലാവധി പൂര്‍ത്തിയാക്കിയ 72 എംപിമാരിലൊരാളാണ് സുരേഷ് ഗോപി. വരുന്ന ജൂലൈയിലാണ് സുരേഷ് ഗോപിയുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്നത്.

പ്രസംഗത്തില്‍ ആനകളെ ട്രെയിലറുകളിലും ട്രക്കുകളിലും കയറ്റി കൊണ്ടു പോകുന്നത് നിരോധിക്കണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു.തുടര്‍ന്നാണ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു അദ്ദേഹത്തെ പ്രശംസിച്ചത്.

എനിക്ക് ഈ ടേമില്‍ കിട്ടുന്ന അവസാന അവസരമാണ് ഇത്. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ക്കും സമര്‍പ്പിക്കുന്നു. ഈ നിവേദനം കേന്ദ്ര വനം വന്യജീവി വകുപ്പ് മന്ത്രിക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

advertisement

ഇത് മാസ്ക് ആണോ അതോ താടിയാണോ ? സുരേഷ് ഗോപിയോട് ഉപരാഷ്ട്രപതിയുടെ ചോദ്യം

നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ ( Suresh Gopi ) പാര്‍ലമെന്‍റിലെ പ്രസംഗങ്ങളുടെ വീഡിയോകള്‍ അടുത്തിടെയായി വൈറലാണ്.  സംസ്ഥാനത്തെ ആദിവാസികളുടെ ഉന്നമനത്തിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സുരേഷ് ഗോപി രാജ്യസഭയില്‍ നടത്തിയ പ്രസംഗം സൈബര്‍ ഇടങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു.

ഇപ്പോളിതാ സുരേഷ് ഗോപിയുടെ പുതിയ ലുക്കില്‍ സംശയം പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അദ്ദേഹത്തോട് ചോദിച്ച ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

advertisement

സുരേഷ് ഗോപിയുടെ താടി കണ്ടിട്ട് ''ഇത് മാസ്ക് ആണോ അതോ താടിയാണോ'' എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ ചോദ്യം. ''താടിയാണ് സാർ, ഇതെന്റെ പുതിയ സിനിമയ്ക്ക് വേണ്ടി എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഉപരാഷ്ട്രപതിയുടെ ചോദ്യം കേട്ട് ഒരു നിമിഷം സഭാ അംഗങ്ങളോല്ലാം പൊട്ടിച്ചിരിച്ചു.

Suresh Gopi | ഈ ടേമിലെ എന്‍റെ അവസാന പാര്‍ലമെന്‍ററി യോഗം; തിരിച്ചുവരവിന്‍റെ സൂചന നല്‍കി സുരേഷ് ഗോപിയുടെ ട്വീറ്റ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഡിഫന്‍സ് സിവിലിയന്‍ പെന്‍ഷനേഴ്സ് മലബാര്‍ മേഖലയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരം കേന്ദ്ര ആരോഗ്യ സ്കീമില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആശുപത്രികള്‍ മേഖലയില്‍ ഇല്ലെന്നും അതിനാല്‍ അവര്‍ക്ക് ചികിത്സക്ക് ബുദ്ധുമുട്ട് നേരിടുന്നു എന്ന കാര്യം സുരേഷ് ഗോപി സഭയില്‍ ഉന്നയിക്കുന്നതിന് മുന്‍പാണ് ഉപരാഷ്ട്രപതിയുടെ കുസൃതി ചോദ്യം ഉണ്ടായത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Suresh Gopi | 'തുഞ്ചത്ത് എഴുത്തച്ഛന് സമർപ്പണം'; രാജ്യസഭയിലെ അവസാന പ്രസംഗം മലയാളത്തിൽ; സുരേഷ് ഗോപിയെ പ്രശംസിച്ച് വെങ്കയ്യ നായിഡു
Open in App
Home
Video
Impact Shorts
Web Stories