Suresh Gopi | ഈ ടേമിലെ എന്‍റെ അവസാന പാര്‍ലമെന്‍ററി യോഗം; തിരിച്ചുവരവിന്‍റെ സൂചന നല്‍കി സുരേഷ് ഗോപിയുടെ ട്വീറ്റ്
- Published by:Arun krishna
- news18-malayalam
Last Updated:
താന്‍ പങ്കെടുത്ത അവസാന പാര്‍ലമെന്റ് യോഗത്തിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടുള്ള ട്വീറ്റിലാണ് അദ്ദേഹം ഈ സൂചന നല്‍കിയിക്കുന്നത്
താന്‍ പങ്കെടുത്ത അവസാന പാര്‍ലമെന്റ് യോഗത്തിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടുള്ള ട്വീറ്റിലാണ് അദ്ദേഹം ഈ സൂചന നല്‍കിയിക്കുന്നത്വീണ്ടും രാജ്യസഭാ എംപിയായേക്കുമെന്ന സൂചന നല്‍കി സുരേഷ് ഗോപി. താന്‍ പങ്കെടുത്ത അവസാന പാര്‍ലമെന്റ് യോഗത്തിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടുള്ള ട്വീറ്റിലാണ് അദ്ദേഹം ഈ സൂചന നല്‍കിയിരിക്കുന്നത്. ഈ ടേമില്‍ പങ്കെടുത്ത അവസാന പാര്‍ലമെന്റ് യോഗമെന്നാണ് സുരേഷ് ഗോപി ട്വീറ്റ് ചെയ്തിരിക്കുന്നത്. രണ്ടാം ടേമിലും സുരേഷ് ഗോപിയെ ബിജെപി പരിഗണിക്കുമെന്നാണ് ട്വീറ്റിലെ സൂചനയെന്നാണ് വിലയിരുത്തൽ. രാജ്യസഭയില്‍ കാലാവധി പൂര്‍ത്തിയാക്കിയ 72 എംപിമാരിലൊരാളാണ് സുരേഷ് ഗോപി. വരുന്ന ജൂലൈയിലാണ് സുരേഷ് ഗോപിയുടെ രാജ്യസഭാംഗ കാലാവധി അവസാനിക്കുന്നത്.
My last parliamentary party meeting. The last one that I'm attending in this term. pic.twitter.com/DsAGOFYRyD
— Suresh Gopi (@TheSureshGopi) April 5, 2022
വട്ടവടയിലെ കുടിവെള്ള പ്രശ്‌നം പരിഹരിച്ചത്, ഇടമലക്കുടി പഞ്ചായത്ത് ഇഡലിപാറയിലെ നൂറോളം ആദിവാസി കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിച്ചത് തുടങ്ങി മികച്ച പ്രവര്‍ത്തനമാണ് എംപി സ്ഥാനത്തിരിക്കെ സുരേഷ് ഗോപി കാഴ്ചവെച്ചത്.
advertisement
2016 ലാണ് നടന്‍ സുരേഷ്‌ഗോപിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തത്. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത ആറാമത്തെ മലയാളിയാണ് സുരേഷ് ഗോപി. കലാകാരന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നത്. 2016 ഏപ്രില്‍ 27 ന് അന്നത്തെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്താണ് സുരേഷ് ഗോപി രാജ്യസഭാ എംപിയായത്.
ഇത് മാസ്ക് ആണോ അതോ താടിയാണോ ? സുരേഷ് ഗോപിയോട് ഉപരാഷ്ട്രപതിയുടെ ചോദ്യം
നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ ( Suresh Gopi ) പാര്‍ലമെന്‍റിലെ പ്രസംഗങ്ങളുടെ വീഡിയോകള്‍ അടുത്തിടെയായി വൈറലാണ്. സംസ്ഥാനത്തെ ആദിവാസികളുടെ ഉന്നമനത്തിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സുരേഷ് ഗോപി രാജ്യസഭയില്‍ നടത്തിയ പ്രസംഗം സൈബര്‍ ഇടങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു.
advertisement
ഇപ്പോളിതാ സുരേഷ് ഗോപിയുടെ പുതിയ ലുക്കില്‍ സംശയം പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അദ്ദേഹത്തോട് ചോദിച്ച ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സുരേഷ് ഗോപിയുടെ താടി കണ്ടിട്ട് ''ഇത് മാസ്ക് ആണോ അതോ താടിയാണോ'' എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ ചോദ്യം. ''താടിയാണ് സാർ, ഇതെന്റെ പുതിയ സിനിമയ്ക്ക് വേണ്ടി എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഉപരാഷ്ട്രപതിയുടെ ചോദ്യം കേട്ട് ഒരു നിമിഷം സഭാ അംഗങ്ങളോല്ലാം പൊട്ടിച്ചിരിച്ചു.
ഡിഫന്‍സ് സിവിലിയന്‍ പെന്‍ഷനേഴ്സ് മലബാര്‍ മേഖലയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരം കേന്ദ്ര ആരോഗ്യ സ്കീമില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആശുപത്രികള്‍ മേഖലയില്‍ ഇല്ലെന്നും അതിനാല്‍ അവര്‍ക്ക് ചികിത്സക്ക് ബുദ്ധുമുട്ട് നേരിടുന്നു എന്ന കാര്യം സുരേഷ് ഗോപി സഭയില്‍ ഉന്നയിക്കുന്നതിന് മുന്‍പാണ് ഉപരാഷ്ട്രപതിയുടെ കുസൃതി ചോദ്യം ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 05, 2022 2:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Suresh Gopi | ഈ ടേമിലെ എന്‍റെ അവസാന പാര്‍ലമെന്‍ററി യോഗം; തിരിച്ചുവരവിന്‍റെ സൂചന നല്‍കി സുരേഷ് ഗോപിയുടെ ട്വീറ്റ്


