TRENDING:

അര മണിക്കുറിനുള്ളിൽ വിവാഹ സർട്ടിഫിക്കറ്റ് സ്വന്തമാക്കി ഭാഗ്യയും ശ്രേയസും; സന്തോഷ വാർത്ത പങ്കുവച്ച് മന്ത്രി എം ബി രാജേഷ്

Last Updated:

അപേക്ഷിച്ച് അര മണിക്കൂറിനുള്ളിൽ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സർട്ടിഫിക്കറ്റ് ഗുരുവായൂർ നഗരസഭയുടെ കൗണ്ടറിൽ നിന്ന് കൈപ്പറ്റി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയായി. മാവേലിക്കര സ്വദേശി ശ്രേയസ് മോഹനാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ കതിര്‍മണ്ഡപത്തില്‍ പ്രധാനമന്ത്രി നരേന്ദമോദി, നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരടക്കമുള്ള താരനിരയെ സാക്ഷിയാക്കിയാണ് ശ്രേയസ് ഭാഗ്യയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഇപ്പോഴിതാ അര മണിക്കുറിനുള്ളിൽ വിവാഹ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ഭാഗ്യയും ശ്രേയസും. സംസ്ഥാനത്തു നടപ്പാക്കിയ കെ–സ്മാർട് പദ്ധതി വഴി അപേക്ഷ നൽകി മിനിറ്റുകൾക്കുള്ളിലാണ് സർട്ടിഫിക്കറ്റ് ലഭ്യമായത്. ഇതിന്റെ വാർത്ത മന്ത്രി എം ബി രാജേഷാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്.
advertisement

Also read-ഭാഗ്യയെ ശ്രേയസിന് കൈപിടിച്ച് നല്‍കി സുരേഷ് ഗോപിയും രാധികയും; ചിത്രങ്ങള്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഇന്ന് ഗുരുവായൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് കെ സ്മാർട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടാണ്. കെ സ്മാർട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളിൽ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സർട്ടിഫിക്കറ്റ് ഗുരുവായൂർ നഗരസഭയുടെ കൗണ്ടറിൽ നിന്ന് കൈപ്പറ്റി. ഇതിന് മുമ്പ് തന്നെ ഓൺലൈൻ സർട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കെ സ്മാർട്ട് നമ്മുടെ നഗരസഭകളെ ഡബിൾ സ്മാർട്ടാക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അര മണിക്കുറിനുള്ളിൽ വിവാഹ സർട്ടിഫിക്കറ്റ് സ്വന്തമാക്കി ഭാഗ്യയും ശ്രേയസും; സന്തോഷ വാർത്ത പങ്കുവച്ച് മന്ത്രി എം ബി രാജേഷ്
Open in App
Home
Video
Impact Shorts
Web Stories