TRENDING:

Bobbitisation | കേസിലെ വഴിത്തിരിവ് പോസിറ്റീവായ കാര്യമെന്ന് സ്വാമി ഗംഗേശാനന്ദ;' സന്തോഷവാനാണ്, ദുഃഖം തോന്നിയിട്ടില്ല'

Last Updated:

'സന്തോഷവാനാണ്, ദുഃഖം തോന്നിയിട്ടില്ല വേദനയുണ്ടായിട്ടുണ്ട്, അത് ശരീരത്തിന്റെയാണ്'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച (bobbetise) കേസില്‍ ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തലുകള്‍ പോസിറ്റീവായ കാര്യമെന്ന് ഗംഗേശ്വാനന്ദ സ്വാമി. കേസിലെ പരാതിക്കാരിയായ യുവതിയും അവരുടെ സുഹൃത്ത് അയ്യപ്പദാസ് എന്ന ആളും ഗൂഢാലോചന നടത്തിയാണ് ആക്രമണം നടത്തിയതെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
advertisement

നിയമ സംവിധാനത്തില്‍ വിശ്വസിക്കുന്നയാളാണ്. ചില കാര്യങ്ങളില്‍ വിശ്വാസക്കുറവുണ്ടെന്നും ഗംഗേശ്വാനന്ദ സ്വാമി പറഞ്ഞു. 'സന്തോഷവാനാണ്, ദുഃഖം തോന്നിയിട്ടില്ല വേദനയുണ്ടായിട്ടുണ്ട്, അത് ശരീരത്തിന്റെയാണ്. സൂര്യന്‍ പെട്ടെന്നല്ലല്ലോ പ്രകാശിയ്ക്കുക, പതുക്കെ പതുക്കെയാണ് പ്രകാശിയ്ക്കുക' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാതിക്കാരിയായ യുവതിയും അവരുടെ സുഹൃത്ത് അയ്യപ്പദാസിനും ഒരുമിച്ച് ജീവിക്കാന്‍ സ്വാമി തടസമാണെന്നതിനെ തുടര്‍ന്നാണ് ഇവര്‍ ആക്രമണം നടത്താന്‍ തീരുമാനിച്ചത്. 2017 മെയ് 20ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Also Read-Bobbitisation | സ്വാ​മിയു​ടെ ലിംഗം മു​റി​ച്ച കേ​സ്; പരാതിക്കാരിയും സുഹൃത്തും ഗൂഢാലോചന നടത്തിയതായി ക്രൈം ബ്രാഞ്ച്

advertisement

അന്ന് പകല്‍ യുവതിയും അയ്യപ്പദാസും കൊല്ലത്തെ ബീച്ചില്‍ വെച്ചു പദ്ധതി തയാറാക്കി. അയ്യപ്പദാസ് ആണ് യുവതിക്ക് കത്തി വാങ്ങി നല്‍കിയത്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താണ് ജനനേന്ദ്രിയം മുറിക്കുന്നത് എങ്ങനെയാണെന്നു ഇവര്‍ മനസിലാക്കിയത്. കേസില്‍ ഇരുവരെയും പ്രതി ചേര്‍ക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം.

സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിക്കുകയായിരുന്നു എന്നായിരുന്നു യുവതി പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഗംഗേശാനന്ദക്കെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തു. എന്നാല്‍ പിന്നീട് പരാതിക്കാരി മൊഴി മാറ്റി പറയുകയും സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നും മുന്‍പ് സ്വാമിയുടെ സഹായിയായിരുന്ന അയ്യപ്പദാസാണ് സ്വാമിയെ ആക്രമിച്ചതെന്നും യുവതി പരാതി നല്‍കി.

advertisement

Also Read-Nimisha Priya | യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്; നിമിഷപ്രിയയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പൊലീസിന്റെ അന്വേഷണത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച യുവതിയുടെ മൊഴിമാറ്റം പൊലീസ് ഗൗരവമായി എടുത്തില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.തുടര്‍ന്നുള്ള വിശദമായ പരിശോധനയിലാണ് പുതിയ കണ്ടെത്തലുകള്‍.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Bobbitisation | കേസിലെ വഴിത്തിരിവ് പോസിറ്റീവായ കാര്യമെന്ന് സ്വാമി ഗംഗേശാനന്ദ;' സന്തോഷവാനാണ്, ദുഃഖം തോന്നിയിട്ടില്ല'
Open in App
Home
Video
Impact Shorts
Web Stories