അഞ്ചുവർഷം മുമ്പ് തിരുവനന്തപുരത്ത് സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച (bobbetise) കേസിൽ ക്രൈംബ്രാഞ്ചിന്റെ (Crime branch) നിർണായക കണ്ടെത്തൽ. കേസിലെ പരാതിക്കാരിയായ യുവതിയും അവരുടെ സുഹൃത്ത് അയ്യപ്പദാസ് എന്ന ആളും ഗൂഢാലോചന നടത്തിയാണ് ആക്രമണം നടത്തിയതെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ സ്വാമി തടസമാണെന്നതിനെത്തുടർന്നാണ് ഇവര്‍ ആക്രമണം നടത്താൻ തീരുമാനിച്ചത്.
2017 മെയ് 20ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് പകൽ യുവതിയും അയ്യപ്പദാസും കൊല്ലത്തെ ബീച്ചിൽ വെച്ചു പദ്ധതി തയാറാക്കി. അയ്യപ്പദാസ് ആണ് യുവതിക്ക് കത്തി വാങ്ങി നൽകിയത്. ഗൂഗിളിൽ സെർച്ച് ചെയ്താണ് ജനനേന്ദ്രിയം മുറിക്കുന്നത് എങ്ങനെയാണെന്നു ഇവർ മനസിലാക്കിയത്. കേസിൽ ഇരുവരെയും പ്രതി ചേർക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം.
ജനനേന്ദ്രിയം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ സ്വാമിയെ മാത്രം പ്രതിയാക്കിയാണ് നേരത്തെ പൊലീസ് കേസെടുത്തിരുന്നത്. സ്വാമി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആക്രമിക്കുകയായിരുന്നു എന്നായിരുന്നു യുവതി പരാതി നല്‍കിയത്. ഇതേത്തുടർന്ന് ഗംഗേശാനന്ദക്കെതിരെ ബലാല്‍സംഗത്തിന് പൊലീസ് കേസെടുത്തു.
എന്നാൽ പിന്നീട് പരാതിക്കാരി മൊഴി മാറ്റി പറയുകയും സ്വാമി പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ല എന്നും മുൻപ് സ്വാമിയുടെ സഹായിയായിരുന്ന അയ്യപ്പദാസാണ് സ്വാമിയെ ആക്രമിച്ചതെന്നും യുവതി പരാതി നല്കി.
ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച യുവതിയുടെ മൊഴിമാറ്റം പൊലീസ് ഗൗരവമായി എടുത്തില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.തുടര്‍ന്നുള്ള വിശദമായ പരിശോധനയിലാണ് പുതിയ കണ്ടെത്തലുകള്‍.
Summary: Crime Branch figured out crucial findings in the case involving bobbitisation of a monk in Thiruvananthapuram that has taken place back in 2017
Published by:Chandrakanth viswanath
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.