സ്വർണക്കടത്ത് കേസിൽ സർക്കാരിനോ സർക്കാരിന്റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം താൻ റെക്കോർഡ് ചെയ്തത് എൽഡിഎഫിന് തുടർഭരണം കിട്ടാൻ ആയിരുന്നുവെന്നു ആത്മകഥയിൽ സ്വപ്‍ന വെളിപ്പെടുത്തുന്നു.
ഭരണംമറിയാൽ കേസ് അന്വേഷണത്തിന്റെ രീതി മാറുമെന്നും തുടർ ഭരണം വരേണ്ടത് തന്റെ കൂടി ആവശ്യമെന്നും വിശ്വസിപ്പിച്ച് ഓഡിയോ റെക്കോർഡ് ചെയ്യുക ആയിരുന്നുവെന്നും സ്വപ്‍ന പറയുന്നു. കറന്റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഒക്ടോബര്‍ 12ന് പുറത്തിറങ്ങും.
Also Read-മുഖ്യമന്ത്രി കാൾ മാർക്സിന്റെ ശവകുടീരത്തിൽ പുഷ്പചക്രമർപ്പിച്ചു
ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽവച്ച് ശിവശങ്കർ തന്റെ കഴുത്തിൽ താലിചാര്‍ത്തി നെറുകയിൽ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെന്നും സ്വപ്ന പറയുന്നു. ഔദ്യോഗിക യാത്ര എന്ന നിലയിൽ ഇരുവരും അയൽ സംസ്ഥാനത്തു പോയപ്പോഴായിരുന്നു ഇത്. താൻ ശിവശങ്കരന്റെ പാർവതിയായിരുന്നു. വിവാദങ്ങൾ പുറത്തുവരികയും ഇരുവരും അറസ്റ്റിലാവുകയും ചെയ്തശേഷം ആദ്യമായി എൻഐഎ ഓഫിസിൽ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിലെ മഞ്ഞച്ചരടിൽ താലി ഉണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു.
advertisement
ആർക്കെതിരെയും ലൈംഗിക ആരോപണം ഇല്ല. മുൻ മന്ത്രിയും കോൺസുലേറ്റിലെ സ്ഥിരം സന്ദർശകനുമായിരുന്ന നിയമസഭയിലെ പ്രമുഖ വ്യക്തി മാത്രമാണു തന്നോട് ലൈംഗിക താൽപര്യത്തോടെ ഇടപെട്ട് വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത് ഹോട്ടലിലേക്കു ക്ഷണിച്ചത്. പല പ്രാവശ്യം ക്ഷണിച്ചെങ്കിലും താന്‍ വഴങ്ങിയില്ല. ഇതിന്റെ ഫോൺ രേഖകളെല്ലാം തെളിവായി കൈവശമുണ്ടെന്നും അന്വേഷണ ഏജൻസികൾക്കു കൈമാറിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നു.