മുഖ്യമന്ത്രി കാൾ മാർക്സിന്റെ ശവകുടീരത്തിൽ പുഷ്പചക്രമർപ്പിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിലുള്ള കാൾ മാർക്സിന്റെ ശവകുടീരത്തിലാണ് മുഖ്യമന്ത്രി പുഷ്പചക്രമർപ്പിച്ചത്
യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി ബ്രിട്ടനിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ കാൾ മാർക്സിന്റെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിലുള്ള കാൾ മാർക്സിന്റെ ശവകുടീരത്തിലാണ് മുഖ്യമന്ത്രി പുഷ്പചക്രമർപ്പിച്ചത്.
ലണ്ടനിൽ നടന്ന ലോക കേരള സഭയുടെ യൂറോപ്പ് - യുകെ മേഖലാ സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. മേഖലയില്‍ നിന്നുളള ലോക കേരള സഭ പ്രതിനിധികള്‍, മറ്റ് മലയാളി പ്രതിനിധികള്‍ ഉള്‍പ്പെടെയുളളവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഉദ്ഘാടനച്ചടങ്ങിന് ശേഷം വിവിധ വിഷയങ്ങളെ ആസ്പദമാക്കി ചര്‍ച്ചകള്‍ നടന്നു.
വിദേശത്തേയ്ക്ക് തൊഴിലിനായി പോകുന്നവരുടെ തൊഴില്‍ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സമഗ്രമായ കുടിയേറ്റനിയമം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ലോക കേരളസഭയുടെ യൂറോപ്പ് - യുകെ മേഖലാ സമ്മേളനം ലണ്ടനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
advertisement
എല്ലാവരെയും വിദേശത്തേയ്ക്ക് പറഞ്ഞുവിടുക എന്നതല്ല സര്‍ക്കാര്‍ നയം. നാട്ടില്‍ തന്നെ വികസനമൊരുക്കി നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസമേഖലയെ കൂടുതല്‍ ശാക്തീകരിക്കുകയും, ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുകയുമാണ് ലക്ഷ്യമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
യൂറോപ്യൻ പര്യടനം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്നലെയാണ് ബ്രിട്ടനിലെത്തിയത്. ഫിൻലൻഡ്, നോർവേ എന്നിവിടങ്ങളിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രി പി രാജീവും ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘം ലണ്ടനിൽ എത്തിയത്. തിങ്കളാഴ്ചയും ബ്രിട്ടനിൽ പ്രധാന പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 09, 2022 10:34 PM IST


