Also Read- 'വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ മറവിൽ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്നു'
ശിവശങ്കറുമായി അടുപ്പമുള്ളതുകൊണ്ടാണ് സ്‌പേസ് പാർക്കിൽ നിയമനം ലഭിച്ചതെന്നാണ് ഇഡിക്ക് നൽകിയ മൊഴിയിൽ സ്വപ്ന പറയുന്നത്. സ്‌പേസ് പാർക്കിൽ നിയമനം ലഭിച്ചത് മുഖ്യമന്ത്രിക്ക് നേരിട്ട് അറിയാമായിരുന്നു. നിയമനത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിക്കാം എന്ന് ശിവശങ്കർ പറഞ്ഞിരുന്നു. അതിനുശേഷമാണ് നിയമനം അറിയിച്ചുള്ള ഫോൺ വന്നത്. - സ്വപ്ന പറയുന്നു.
advertisement
Also Read- Gold Smuggling| ആദ്യ കുറ്റപത്രത്തില്‍ മന്ത്രി കെ.ടി ജലീലും ബിനീഷ് കോടിയേരിയും ഇല്ല
ശിവശങ്കറിന്റെ സാന്നിധ്യത്തിൽ അഞ്ചോ ആറോ തവണ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്. ശിവശങ്കറിനെ ഔദ്യോഗികമായി എട്ടുതവണ കണ്ടു. ശിവശങ്കറിനൊപ്പം വിദേശത്തു വച്ചും മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പനോട് ശിവശങ്കറിനെ കാണാൻ നിർദേശിച്ചതും താനാണെന്ന് സ്വപ്ന സമ്മതിച്ചു. സന്തോഷ് ഈപ്പൻ ലൈഫ് മിഷൻ സിഇഒയുമായി ബന്ധപ്പെട്ടത് ശിവശങ്കർ വഴിയാണെന്ന വിവരവും സ്വപ്ന ഇഡിയോട് പങ്കുവെക്കുന്നു.