TRENDING:

കൊച്ചിയിൽ കൊലവിളിയുമായി സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ സ്വിഗ്ഗി ഡെലിവറി ഏജന്റിന് ജീവൻനഷ്ടമായി

Last Updated:

ആലുവയിലേക്ക് പോയ ബിസ്മില്ല എന്ന സ്വകാര്യ ബസാണ് സലാമിനെ ഇടിച്ചത്. മറ്റൊരു ബസിനെ മറികടന്ന് മുന്നോട്ടുപോകുമ്പോഴാണ് അബ്ദുള്‍ സലാം സഞ്ചരിച്ച ബൈക്കില്‍ തട്ടുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ബൈക്ക് യാത്രക്കാരന് ജീവൻ നഷ്ടമായി. സൗത്ത് കളമശ്ശേരിയിലാണ് അപകടം. കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ സലാം(‌41) ആണ് മരിച്ചത്. ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ ഡെലിവറി ഏജന്റാണ് സലാം. ഓര്‍ഡര്‍ ലഭിച്ച ഭക്ഷണം ഡെലിവറി ചെയ്യാനായി പോകുമ്പോഴാണ് അപകടം.
അപകട ദൃശ്യങ്ങൾ
അപകട ദൃശ്യങ്ങൾ
advertisement

ഇതും വായിക്കുക: തിരുവനന്തപുരം-തെങ്കാശി അന്തര്‍സംസ്ഥാന പാതയിൽ കാട്ടുപോത്ത് കുറുകെ ചാടി വഹാനാപകടം; കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്ക്

ആലുവയിലേക്ക് പോയ ബിസ്മില്ല എന്ന സ്വകാര്യ ബസാണ് സലാമിനെ ഇടിച്ചത്. മറ്റൊരു ബസിനെ മറികടന്ന് മുന്നോട്ടുപോകുമ്പോഴാണ് അബ്ദുള്‍ സലാം സഞ്ചരിച്ച ബൈക്കില്‍ തട്ടുന്നത്. ബസ് തട്ടി താഴെവീണ ഇദ്ദേഹത്തിന്റെ ദേഹത്തുകൂടി ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചുതന്നെ അബ്ദുള്‍ സലാം മരിച്ചു.

ഇതും വായിക്കുക: അധ്യാപികയായ ഭാര്യയ്ക്ക് 12 വർഷമായി ശമ്പളമില്ല; മകന്റെ എഞ്ചിനീയറിങ് കോളജ് പ്രവേശനത്തിന് പണമില്ലാതെ 47കാരൻ‌ ജീവനൊടുക്കി

advertisement

ബസുകള്‍ മത്സരയോട്ടത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടമുണ്ടായെന്ന് കണ്ടയുടന്‍ തന്നെ പിന്നാലെയുണ്ടായിരുന്ന ബസ് വഴി മാറി മറ്റൊരു റൂട്ടിലേക്ക് പോയി. അപകടം നടന്നത് വണ്‍വേ ട്രാഫിക് മാത്രമുള്ള റോഡിലാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിൽ കൊലവിളിയുമായി സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ സ്വിഗ്ഗി ഡെലിവറി ഏജന്റിന് ജീവൻനഷ്ടമായി
Open in App
Home
Video
Impact Shorts
Web Stories