തിരുവനന്തപുരം-തെങ്കാശി അന്തര്‍സംസ്ഥാന പാതയിൽ കാട്ടുപോത്ത് കുറുകെ ചാടി വഹാനാപകടം; കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പെട്ടെന്ന് മുന്നിലേക്ക് ചാടിയ കാട്ടുപോത്തിനെ ഇടിച്ച് വാഹനം നിയന്ത്രണംവിട്ട് മതിലിൽ ഇടിക്കുകയായിരുന്നു
കൊല്ലം: തിരുവനന്തപുരം- തെങ്കാശി അന്തർസംസ്ഥാന പാതയിൽ കാട്ടുപോത്ത് കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. കൊല്ലം അരിപ്പയിൽ ജീപ്പിന് കുറുകെ കാട്ടുപോത്ത് ചാടിയതോടെ നിയന്ത്രണം വിട്ട വാഹനം മതിലിലിടിച്ച് നിൽക്കുകയായിരുന്നു. കല്ലുവെട്ടാംകുഴി സ്വദേശികളായ ഷെരീഫ്, ഭാര്യ ഹസീന, മക്കളായ മുഹമ്മദ് ഷാഹിൻ (12), മുഹമ്മദ് ഷെഹീൻ (15), ഭാര്യമാതാവ് നജ്മ എന്നിവർക്കാണ് പരിക്കേറ്റത്.
ഇതും വായിക്കുക: അധ്യാപികയായ ഭാര്യയ്ക്ക് 12 വർഷമായി ശമ്പളമില്ല; മകന്റെ എഞ്ചിനീയറിങ് കോളജ് പ്രവേശനത്തിന് പണമില്ലാതെ 47കാരൻ ജീവനൊടുക്കി
അപകടം നടന്ന ഉടൻതന്നെ ഇവരെ കുളത്തൂപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്കേറ്റവരിൽ ഹസീനയുടെ കൈക്ക് ഗുരുതരമായ ഒടിവ് സംഭവിച്ചതിനാൽ തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇതും വായിക്കുക: Kerala Weather Update| സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു ; ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പെട്ടെന്ന് മുന്നിലേക്ക് ചാടിയ കാട്ടുപോത്തിനെ ഇടിച്ച് വാഹനം നിയന്ത്രണംവിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. വനംവകുപ്പ് അധികൃതർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
August 04, 2025 9:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം-തെങ്കാശി അന്തര്‍സംസ്ഥാന പാതയിൽ കാട്ടുപോത്ത് കുറുകെ ചാടി വഹാനാപകടം; കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്ക്