പ്രായമാകുന്നതിനനുസരിച്ചു കാഴ്ചകള്‍ക്ക് മങ്ങല്‍വരും. അതൊക്കെ ചികിത്സിച്ചാല്‍ മാറും. നേതാക്കള്‍ താഴ്ന്നു കൊടുക്കേണ്ട ഇടങ്ങളില്‍ താഴ്ന്നുകൊടുക്കാനുള്ള മനസ്സ് കാണിക്കണം. സ്ഥാനമാനങ്ങളില്‍ പിടിച്ചുതൂങ്ങിനില്‍ക്കേണ്ട കാര്യമില്ലെന്നും ദൈവത്തിന്റെ കൈയിലാണ് കാര്യങ്ങളെന്നും മുഈനലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വലക്കണ്ടി തൻവീർ ക്യാമ്പസിൽ നടന്ന ആദർശ സംഗമത്തിൽ സംസാരിക്കുകയായിരുന്നു മുഈനലി തങ്ങൾ .
ചന്ദ്രനോളം ഉയരത്തിലുള്ള പാണക്കാട് കുടുംബത്തെ ആര്‍ക്കും സ്പര്‍ശിക്കാനാവില്ലെന്ന എം പി അബ്ദുസ്സമദ് സമദാനി എം പിയുടെ പരാമര്‍ശത്തെയും മുഈനലി തങ്ങള്‍ വിമര്‍ശിച്ചു. ചന്ദ്രനെയും സൂര്യനെയും മറച്ചുപിടിക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
advertisement
കഴിഞ്ഞ ദിവസം പാണക്കാട് വെച്ചു എംഎസ്എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ പാണക്കാട് കുടുംബ സ്മൃതി " പൈതൃകം" പരിപാടിയിൽ പാണക്കാട് കുടുംബത്തെ പുകഴ്ത്തി സംസാരിക്കുമ്പോഴാണ് സമദാനിയും കുഞ്ഞാലിക്കുട്ടിയും സമസ്ത - മുസ്ലിം ലീഗ് സമകാലിക സംഭവങ്ങളെ വ്യംഗ്യമായി പരാമർശിച്ച് സമസ്തക്കെതിരെ വിമർശനം ഉന്നയിച്ചത്.
