TRENDING:

അധ്യാപകർ, ഡോക്ടർ, ആത്മകഥാകാരൻ, മാധ്യമപ്രവർത്തകൻ; പി.എസ്.സിയിൽ ശുപാർശ ചെയ്ത എട്ടംഗങ്ങൾ ആരൊക്കെ?

Last Updated:

സി പി എമ്മിന്റെ പ്രതിനിധികളായി രണ്ടുപേരും സി പി ഐ, ലോക് താന്ത്രിക് ജനതാദൾ (എൽ ജെ ഡി), ഐ എൻ എൽ എന്നിവർക്കും കേരള കോൺഗ്രസിന്റെ ജോസ്, ബാലകൃഷ്ണപിള്ള, സ്കറിയാ തോമസ്, ജനാധിപത്യ വിഭാഗങ്ങൾക്കും ഓരോ പ്രതിനിധികളെയുമാണ് ലഭിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പി എസ് സിയിൽ ഒഴിവുള്ള എട്ടു സ്ഥാനങ്ങളിലേക്ക് പുതിയ അംഗങ്ങളെ മന്ത്രിസഭാ യോഗം ശുപാർശ ചെയ്തു. ഡോ. എസ്. ശ്രീകുമാർ, എസ്. വിജയകുമാരൻ നായർ (തിരുവനന്തപുരം), എസ്.എ. സെയ്ഫ് (കൊല്ലം), വി.ടി.കെ. അബ്ദുൾ സമദ്, ഡോ. സി.കെ. ഷാജിബ് (കോഴിക്കോട്), ഡോ. സ്റ്റാനി തോമസ്, ബോണി കുര്യാക്കോസ് (കോട്ടയം), ഡോ. മിനി സക്കറിയാസ് (എറണാകുളം) എന്നിവരെയാണ് ശുപാർശ ചെയ്തത്.
advertisement

സി പി എമ്മിന്റെ പ്രതിനിധികളായി രണ്ടുപേരും സി പി ഐ, ലോക് താന്ത്രിക് ജനതാദൾ (എൽ ജെ ഡി), ഐ എൻ എൽ എന്നിവർക്കും കേരള കോൺഗ്രസിന്റെ ജോസ്, ബാലകൃഷ്ണപിള്ള, സ്കറിയാ തോമസ്, ജനാധിപത്യ വിഭാഗങ്ങൾക്കും ഓരോ പ്രതിനിധികളെയുമാണ് ലഭിച്ചത്. ഗവർണർ അംഗീകരിക്കുന്നതോടെ ഇവർ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. നിലവിൽ ചെയർമാൻ ഉൾപ്പെടെ 13 അംഗങ്ങളാണ് പി എസ് സിയിലുള്ളത്.

Also Read- സിബിഐ ഡയറിക്കുറിപ്പ് സിനിമാ പരമ്പരകളുടെ കലാസംവിധായകൻ രാജൻ വരന്തരപ്പിള്ളി അന്തരിച്ചു

advertisement

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സർജനാണ് ഡോ. എസ് ശ്രീകുമാർ. 20 വർഷമായി ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്നു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ്. സി പി എം പ്രതിനിധിയാണ്. കോട്ടയം പാലാ സ്വദേശി.

എസ്. വിജയകുമാരൻ നായർ ജോയന്റ് കൗൺസിൽ ജനറൽ സെക്രട്ടറിയായിരുന്നു. മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽനിന്ന് സയന്റിഫിക് അസിസ്റ്റന്റായി വിരമിച്ചു. തിരുവനന്തപുരം കല്ലറ കാട്ടുംപുറം സ്വദേശിയാണ്. സി പി ഐ നോമിനി.

Also Read- 'മുസ്ലിം പെൺകുട്ടികൾ ഋതുമതിയായാൽ വിവാഹം കഴിക്കാൻ മുസ്ലിം വ്യക്തി നിയമം അനുവദിക്കുന്നു': ഹൈക്കോടതി

advertisement

കൊല്ലം ശൂരനാട് ചക്കുവള്ളി സ്വദേശിയായ എസ് എ സെയ്ഫ് കൊട്ടാരക്കര സപ്ലൈ ഓഫീസറാണ്. കേരള കോൺഗ്രസ് (ബാലകൃഷ്ണപിള്ള) വിഭാഗം പ്രതിനിധി ആർ. ബാലകൃഷ്ണപിളളയുടെ ആത്മകഥാ രചനയിൽ സഹായിച്ചു.

ഡോ. സ്റ്റാനി തോമസ് പാലാ സെന്റ് തോമസ് കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയാണ്. കോട്ടയം മോനിപ്പള്ളി അരഞ്ഞാണി പുത്തൻപുരയിൽ കുടുംബാംഗമാണ്. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നോമിനി.

കോട്ടയം കടപ്ലാമറ്റം സ്വദേശിയായ ബോണി കുര്യാക്കോസ് മാധ്യമപ്രവർത്തകനാണ്. കോട്ടയത്ത് മലയാള മനോരമയിൽ ചീഫ് സബ് എഡിറ്ററാണ്. മുൻപ് ദീപികയിലായിരുന്നു. കേരള കോൺഗ്രസ് ജോസ് വിഭാഗം പിന്തുണയോടെയാണ് അംഗമാകുന്നത്.

advertisement

ഡോ. മിനി സക്കറിയാസ് ആലപ്പുഴ ഗവ. നഴ്‌സിങ് കോളേജ് അസോസിയേറ്റ് പ്രൊഫസറാണ്. കൊച്ചി കാക്കനാട് ചെമ്പുമുക്ക് താമസം. കോട്ടയം വെമ്പളളി സ്വദേശി. കേരള കോൺഗ്രസ് (സ്‌കറിയാ തോമസ്) പിന്തുണയോടെ അംഗമാകുന്നു.

കോഴിക്കോട് പേരാമ്പ്രയ്ക്കടുത്ത് ചെറുവണ്ണൂർ മുയിപ്പോത്ത് വിലങ്ങിൽ താഴെക്കുനി അബ്ദുൾ സമദ് ഐ എൻ എൽ പേരാമ്പ്ര നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയാണ്. മുബാറക് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകൻ.

പുന്നൂർ കാന്തപുരം ഡോ. സി കെ ഷാജിബ് കോഴിക്കോട് കട്ടിപ്പാറ വെറ്ററിനറി ഡിസ്പെൻസറിയിലാണ് ജോലിചെയ്യുന്നത്. കേരള ഗസറ്റഡ് ഓഫീസേഴ്സ് സെന്റർ സംസ്ഥാന സെക്രട്ടറിയാണ്. എൽ ജെ ഡി നോമിനി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അധ്യാപകർ, ഡോക്ടർ, ആത്മകഥാകാരൻ, മാധ്യമപ്രവർത്തകൻ; പി.എസ്.സിയിൽ ശുപാർശ ചെയ്ത എട്ടംഗങ്ങൾ ആരൊക്കെ?
Open in App
Home
Video
Impact Shorts
Web Stories