'മുസ്ലിം പെൺകുട്ടികൾ ഋതുമതിയായാൽ വിവാഹം കഴിക്കാൻ മുസ്ലിം വ്യക്തി നിയമം അനുവദിക്കുന്നു': ഹൈക്കോടതി

Last Updated:

ജനുവരി 21ന് വിവാഹിതരായ പഞ്ചാബ് സ്വദേശികളായ 36 കാരനും 17 കാരിയായ പെൺകുട്ടിയും നൽകിയ ഹർജിയിലായിരുന്നു  ഹൈക്കോടതിയുടെ നിരീക്ഷണം.

ഛണ്ഡീഗഡ്: ഋതുമതിയായ മുസ്ലിം പെൺകുട്ടികൾക്ക് വിവാഹം കഴിക്കാൻ മുസ്ലിം വ്യക്തിനിയമം അനുവദിക്കുന്നുവെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി. മുസ്ലിം വിവാഹം സംബന്ധിച്ച് വിവിധ കോടതി ഉത്തരവുകളും ഇസ്ലാമിക സാഹിത്യ കൃതികളൂും അടിസ്ഥാനമാക്കിയാണ് കോടതിയുടെ നിരീക്ഷണം.
മുസ്ലിം വ്യക്തി നിയമത്തിനു കീഴിൽ, മുല്ലയുടെ പുസ്തകത്തിലെ ആർട്ടിക്കിൾ 195ൽ പറയുന്നത് ഇങ്ങനെ- ''സ്ഥിരബുദ്ധിയുള്ള യാതൊരു മുസ്ലിമിനും ഋതുമതിയായാൽ വിവാഹം കഴിക്കാം. എന്നാൽ, പ്രായപൂര്‍ത്തിയാകാത്തവരുടെയും സ്ഥിരബുദ്ധിയില്ലാത്തവരുടെയും വിവാഹകരാറിന് രക്ഷകര്‍ത്താക്കള്‍ക്ക് അവകാശമുണ്ട്. ഋതുമതിയായതിന്റെ തെളിവില്ലെങ്കില്‍ 15 വയസുള‌ള പെണ്‍കുട്ടിയ്‌ക്ക് പ്രായപൂര്‍ത്തിയായതായി കണക്കാക്കും''.
Also Read- സൗദിയിൽ വിമാനത്താവളത്തിന് നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം; യാത്രാ വിമാനത്തിന് തീപിടിച്ചു
ജനുവരി 21ന് വിവാഹിതരായ പഞ്ചാബ് സ്വദേശികളായ 36 കാരനും 17 കാരിയായ പെൺകുട്ടിയും നൽകിയ ഹർജിയിലായിരുന്നു  ഹൈക്കോടതിയുടെ നിരീക്ഷണം. ഹൈക്കോടതി ജഡ്ജിയായ അൽക്ക സരിനാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. മുഹമ്മദീയന്‍ നിയമ തത്വങ്ങള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്തവരുടെയും സ്ഥിരബുദ്ധിയില്ലാത്തവരുടെയും വിവാഹ കരാറിന് രക്ഷകര്‍ത്താക്കള്‍ക്ക് അവകാശമുണ്ട്. പെണ്‍കുട്ടിയുടെ വിവാഹത്തിനുള‌ള സ്വാതന്ത്ര്യം മുസ്ലിം വ്യക്തിനിയമപരിധിയില്‍ വരുന്നതാണ് ഇക്കാര്യത്തില്‍ കുടുംബാംഗങ്ങള്‍ ഇടപെടേണ്ടെന്നും ഇവര്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും ദമ്പതികള്‍ക്കുള‌ള മൗലികാവകാശം തടയാനാകില്ലെന്നും കോടതി വിധിയില്‍ പറഞ്ഞു. ഇരുവരുടെയും ആദ്യ വിവാഹമായിരുന്നു ഇത്. ജീവനും സ്വത്തിനും സംരക്ഷണം തേടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്.
advertisement
ഇരുവരുടെയും ഹർജി കേട്ട ശേഷം ഒരു മുസ്ലിം പെൺകുട്ടിയെ മുസ്ലിം വ്യക്തിഗത നിയമമാണ് നയിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കുടുംബാംഗങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതുകൊണ്ട് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ ഹർജിക്കാർക്ക് നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അവരുടെ ജീവിത പരിരക്ഷയും സുരക്ഷയും സംബന്ധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ മൊഹാലി എ എസ് പിയോട് കോടതി നിർദ്ദേശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
'മുസ്ലിം പെൺകുട്ടികൾ ഋതുമതിയായാൽ വിവാഹം കഴിക്കാൻ മുസ്ലിം വ്യക്തി നിയമം അനുവദിക്കുന്നു': ഹൈക്കോടതി
Next Article
advertisement
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement